2021 ലാണ് ലയണൽ മെസ്സി എഫ്സി ബാഴ്സലോണ കരിയറിന് അന്ത്യം കുറിച്ചത്. പിന്നീട് ഫ്രഞ്ച് തലസ്ഥാനമായ പാരീസിൽ രണ്ട് വർഷക്കാലം കളിച്ച മെസ്സി ഇപ്പോൾ പാരീസിനോടും വിട പറഞ്ഞിട്ടുണ്ട്.അമേരിക്കയിലെ ഇന്റർ മിയാമിക്ക് വേണ്ടിയാണ് മെസ്സി ഇനിയങ്ങോട്ട് കളിക്കുക.
മെസ്സി ബാഴ്സയോട് വിട പറഞ്ഞിട്ട് രണ്ടു വർഷങ്ങൾ പൂർത്തിയായെങ്കിലും ലയണൽ മെസ്സിക്ക് ഇപ്പോഴും ബാഴ്സലോണ സാലറി നൽകുന്നുണ്ട്.അതായത് മെസ്സിക്ക് കൊടുക്കാനുള്ള സാലറി തന്നെയാണ് ഇപ്പോഴും ബാഴ്സ ഗഡുക്കളായി നൽകിക്കൊണ്ടിരിക്കുന്നത്.അത് 2025 വരെ തുടരും.ഇത് പറഞ്ഞിരിക്കുന്നത് മറ്റാരുമല്ല ബാഴ്സലോണയുടെ പ്രസിഡണ്ട് തന്നെയാണ്.
ഞങ്ങൾ ഇപ്പോഴും ലയണൽ മെസ്സിക്ക് പണം നൽകുന്നുണ്ട്, അത് 2025 വരെ തുടരുകയും ചെയ്യും. അത് മുമ്പത്തെ ബോർഡുമായി അഗ്രിമെന്റ് ചെയ്ത സാലറിയാണ്.അത് അദ്ദേഹത്തിന് നൽകാനുള്ളതാണ്. അത് ഞങ്ങളുടെ സാലറി ബില്ലിൽ കണക്ക് കൂട്ടുന്നുണ്ട്. പക്ഷേ എഫ്എഫ്പി ലിമിറ്റിനെ അത് ബാധിക്കുകയില്ല, ബാഴ്സയുടെ പ്രസിഡണ്ടായ ലാപോർട്ട പറഞ്ഞു.
കോവിഡ് പ്രശ്നത്തെത്തുടർന്ന് ബാഴ്സ കടക്കണിയിൽ മുങ്ങുകയും ഒരുപാട് താരങ്ങളുടെ സാലറി കട്ട് ചെയ്യുകയും ചെയ്തിരുന്നു. മെസ്സിക്ക് നൽകാനുള്ള സാലറി ഇപ്പോഴും പൂർണമായും നൽകാൻ ബാഴ്സക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം.