ജേഴ്‌സി വിൽപ്പനയിൽ സ്പോർട്സ് ലോകത്ത് റെക്കോർഡ് കുറിച്ച് മെസ്സി, മറികടന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോയെ.

ലയണൽ മെസ്സിയുടെ ഇന്റർ മിയാമി സൈനിങ് വലിയ സ്വാധീനമാണ് അമേരിക്കയിൽ ഉണ്ടാക്കിയിട്ടുള്ളത്. ഫുട്ബോളിന് അത്ര പ്രശസ്തി നേടാത്ത അമേരിക്കയും ഇപ്പോൾ ഫുട്ബോൾ ലഹരിയിലാണ്. ലയണൽ മെസ്സി തരംഗം അമേരിക്കയിൽ അലയടിക്കുകയാണ്.അതിന്റെ കൂടുതൽ ഉദാഹരണങ്ങൾ വന്നുകൊണ്ടിരിക്കുന്നു.

ജേഴ്‌സി വിൽപ്പനയിൽ ഒരു റെക്കോർഡ് ഇപ്പോൾ മെസ്സിയുടെ ഇന്റർ മിയാമി ജേഴ്സി നേടിയിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ സ്പോർട്സ് ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ ജേഴ്സി എന്ന റെക്കോർഡ് ഇനി ലയണൽ മെസ്സിക്കാണ്.ഇന്റർ മിയാമി സൈനിങ്ങ് പ്രഖ്യാപിച്ചതിനുശേഷം 24 മണിക്കൂർ പിന്നിട്ടപ്പോൾ കായിക ലോകത്ത് ഏറ്റവും കൂടുതൽ ജേഴ്സികൾ വിറ്റഴിഞ്ഞത് മെസ്സിയുടെതായിരുന്നു.

മറ്റൊരു താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയെയാണ് മെസ്സി മറികടന്നത്.ഇതുവരെ ആ റെക്കോർഡ് റൊണാൾഡോയുടെ പേരിലായിരുന്നു. 2021ൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ റൊണാൾഡോ എത്തിയ സമയത്ത് റെക്കോർഡ് വിൽപ്പനയായിരുന്നു താരത്തിന്റെ ജേഴ്സിയുടെ കാര്യത്തിൽ ഉണ്ടായിരുന്നത്. കൂടാതെ മറ്റു ഇതിഹാസങ്ങളായ ടോം ബ്രാഡി,ലെബ്രോൺ ജയിംസ് എന്നിവർ കുറിച്ച് റെക്കോർഡുകളും മെസ്സി തകർത്തിട്ടുണ്ട്.2020-ലായിരുന്നു ടോം ബ്രാഡി ജഴ്സി വില്പനയിൽ റെക്കോർഡ് ഇട്ടിരുന്നത്. 2018ലായിരുന്നു ലെബ്രോൺ ജെയിംസ് റെക്കോർഡ് കുറിച്ചിരുന്നത്.

മെസ്സി വന്നതിനുശേഷം എല്ലാ മേഖലയിലും ഇന്റർ മിയാമിക്ക് വളർച്ച ഉണ്ടായിട്ടുണ്ട്. നിലവിൽ അഡിഡാസിന്റെ സ്റ്റോക്ക് തീർന്നിട്ടുണ്ട്.മാസങ്ങൾക്ക് ശേഷം മാത്രമാണ് ഇനി മെസ്സിയുടെ ഒഫീഷ്യൽ ജേഴ്‌സികൾ ലഭിക്കുക.

Cristiano RonaldoLionel Messi
Comments (0)
Add Comment