അപ്പോഴേ പറഞ്ഞതാണ് മെസ്സിയുടെ ബോഡിഗാർഡിനോട് കളിക്കാൻ നിൽക്കേണ്ടെന്ന് !!

ലയണൽ മെസ്സിയുടെ പുതിയ ബോഡിഗാർഡായ യാസിൻ ചൂകോ അമേരിക്കയിൽ വലിയ തരംഗമാണ് സൃഷ്ടിക്കുന്നത്.വളരെ ചുരുങ്ങിയ കാലയളവ് കൊണ്ടുതന്നെ അദ്ദേഹം വലിയ ഒരു സെലിബ്രിറ്റിയായി മാറിയിട്ടുണ്ട്. പക്ഷേ ലയണൽ മെസ്സിയെ സംരക്ഷിക്കുക എന്ന തന്റെ ഉത്തരവാദിത്വം പൂർണ്ണമായും നിറവേറ്റുന്നതിൽ അദ്ദേഹം വളരെയധികം ജാഗരൂകനാണ്.ലയണൽ മെസ്സിയുടെ നിഴൽ പോലെ അദ്ദേഹം കൂടെയുണ്ട്.

മാത്രമല്ല എല്ലാ സമയവും മെസ്സിയുടെ കാര്യത്തിൽ അദ്ദേഹം വളരെ സൂക്ഷ്മത പുലർത്തുന്നുണ്ട്. അദ്ദേഹത്തിന്റെ വിവരങ്ങൾ നേരത്തെ തന്നെ മാധ്യമങ്ങൾ കണ്ടെത്തിയിരുന്നു. അമേരിക്കൻ മിലിട്ടറിയിൽ പ്രവർത്തിച്ചിരുന്ന വ്യക്തിയാണ് അദ്ദേഹം. മാത്രമല്ല കായികാഭ്യാസങ്ങളിലും ആയോധനകലകളിലുമൊക്കെ വളരെയധികം പരിശീലനം നേടിയിട്ടുമുള്ള ഒരു വ്യക്തിയാണ്. അതായത് സുരക്ഷകൾ ഭേദിച്ചുകൊണ്ട് ലയണൽ മെസ്സിയെ മറികടക്കാൻ പോകുന്നവർ ഇനി രണ്ടുവട്ടം ചിന്തിക്കണമെന്ന് മുന്നറിയിപ്പ് നേരത്തെ നൽകിയിരുന്നു.

ലോസ് ആഞ്ചലസ് എഫ്സിക്കെക്കെതിരെയുള്ള മത്സരത്തിനിടെ ഒരു ആരാധകൻ കളിക്കളത്തിലേക്ക് അതിക്രമിച്ചു കടന്നിരുന്നു. ലയണൽ മെസ്സിയെ ലക്ഷ്യമാക്കി അദ്ദേഹം അതിവേഗം ഓടി വരികയായിരുന്നു. എന്നാൽ ഇത് ശ്രദ്ധയിൽപ്പെട്ട ഉടനെ തന്നെ മെസ്സിയുടെ ബോഡിഗാർഡ് കളത്തിലേക്ക് പ്രവേശിച്ച് മെസ്സിയെ സംരക്ഷിക്കുകയായിരുന്നു. അതായത് ആരാധകൻ മെസ്സിയിലേക്ക് എത്തുന്നതിനു മുന്നേ തന്നെ തന്റെ ശക്തി ഉപയോഗിച്ച് ആരാധകനെ പിടിച്ചു വച്ചു. വളരെ കായികമായി കൊണ്ട് തന്നെ നേരിട്ടാണ് അദ്ദേഹത്തെ മെസ്സിയുടെ ബോഡിഗാർഡ് തടഞ്ഞത്.

പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥർ എത്തി ആ ആരാധകനെ കൊണ്ടുപോവുകയായിരുന്നു. ഏത് നിമിഷവും മെസ്സിയിലേക്ക് ആരാധകർ അതിക്രമിച്ചുകൊണ്ട് എത്താം എന്ന ഒരു സ്ഥിതിവിശേഷം ഉള്ളതിനാൽ മെസ്സിയുടെ ബോഡിഗാർഡ് സദാസമയവും ജാഗ്രത പുലർത്തുന്നുണ്ട്. ഇന്നലത്തെ മത്സരത്തിനിടയിൽ തന്നെ മറ്റൊരു ആരാധകൻ കളിക്കളത്തിലേക്ക് കയറാൻ ശ്രമിച്ചിരുന്നുവെങ്കിലും സാധിച്ചിരുന്നില്ല. സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തെ കായികമായി നേരിട്ട് നീക്കം ചെയ്യുകയായിരുന്നു. മെസ്സി വന്നതോടുകൂടി ഇന്റർ മയാമിയും അമേരിക്കൻ ലീഗും സുരക്ഷകൾ വർധിപ്പിച്ചിട്ടുണ്ട്.

inter miamiLionel MessiMessi Bodyguard
Comments (0)
Add Comment