എന്ത് വിശേഷിപ്പിക്കും ഈ മനോഹര മായാജാലത്തെ? മെസ്സിയുടെ മികവിലേറി അർജന്റീന പറപറക്കുന്നു.

കഴിഞ്ഞ വേൾഡ് കപ്പ് കോളിഫിക്കേഷൻ മത്സരത്തിൽ അർജന്റീന പരാഗ്വയെ ഒരു ഗോളിനായിരുന്നു തോൽപ്പിച്ചിരുന്നത്. മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ മെസ്സി ഉണ്ടായിരുന്നില്ല.പകരക്കാരനായി വന്ന മെസ്സിക്ക് നിർഭാഗ്യം കൊണ്ട് മാത്രമായിരുന്നു മത്സരത്തിൽ ഗോൾ നഷ്ടമായിരുന്നത്. രണ്ടുതവണയായിരുന്നു മെസ്സിയുടെ ഷോട്ട് പോസ്റ്റിൽ ഇടിച്ച് പാഴായിരുന്നത്.

എന്നാൽ കഴിഞ്ഞ മത്സരത്തിലെ നിർഭാഗ്യത്തിന് ഈ മത്സരത്തിൽ പ്രായശ്ചിത്തം ചെയ്യാൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്. ഇന്നത്തെ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് അർജന്റീന പെറുവിനെ പരാജയപ്പെടുത്തിയിട്ടുള്ളത്. മത്സരത്തിൽ തിളങ്ങിയിട്ടുള്ളത് ലയണൽ മെസ്സി തന്നെയാണ്.രണ്ട് മികച്ച ഗോളുകളാണ് മെസ്സിയിൽ നിന്നും പിറന്നിട്ടുള്ളത്.

മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ മെസ്സി ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ വരവോടുകൂടി ലൗറ്ററോക്കായിരുന്നു സ്ഥാനം നഷ്ടമായിരുന്നത്.ആൽവരസ്,നിക്കോളാസ് ഗോൺസാലസ് എന്നിവരായിരുന്നു മുന്നേറ്റ നിരയിൽ മെസ്സിക്കൊപ്പം ഉണ്ടായിരുന്നത്.മത്സരത്തിന്റെ 32ആം മിനിറ്റിലാണ് ആദ്യ ഗോൾ പിറന്നത്. ഗോൺസാലസ് ബോക്സനകത്തു വെച്ചുകൊണ്ട് നൽകിയ ബോൾ ലയണൽ മെസ്സി ഒരു ഒരു പവർഫുൾ ഷോട്ടിലൂടെ വലയിൽ എത്തിക്കുകയായിരുന്നു.

10 മിനിറ്റിനു ശേഷം വീണ്ടും മെസ്സിയുടെ ഗോൾ പിറന്നു. ഒന്നാമത്തേതിന് സമാനമായ രൂപത്തിലുള്ള ഒരു ഗോൾ തന്നെയാണിത്. ഇത്തവണ എൻസോയുടെ പാസിൽ നിന്നാണ് ലയണൽ മെസ്സിയുടെ ഗോൾ വന്നത്.ആദ്യപകുതിയിൽ തന്നെ ഈ രണ്ട് കിടിലൻ ഗോളുകൾ നേടി കൊണ്ട് അർജന്റീന വിജയം ഉറപ്പിച്ചിരുന്നു.

ഏതായാലും ഈ വിജയത്തോടുകൂടി അർജന്റീന സമ്പൂർണ്ണമായി കൊണ്ട് മുന്നേറുകയാണ്. കളിച്ച നാലു മത്സരങ്ങളിൽ നാലിലും വിജയിച്ചുകൊണ്ട് 12 പോയിന്റ് ആണ് അർജന്റീനക്ക് ഉള്ളത്.ഒന്നാം സ്ഥാനത്ത് അർജന്റീന തന്നെയാണ്. രണ്ടാം സ്ഥാനത്ത് ഉറുഗ്വയും മൂന്നാം സ്ഥാനത്ത് ബ്രസീലുമാണ് വരുന്നത്.വരുന്ന നവംബർ മാസത്തിൽ ഈ രണ്ടു ടീമുകൾക്കെതിരെയുമാണ് അർജന്റീന കളിക്കേണ്ടത്.

ArgentinaLionel Messi
Comments (0)
Add Comment