നോട്ടം കൊണ്ട് തന്നെ എനിക്കും മെസ്സിക്കും പരസ്പരം മനസ്സിലാകുമെന്ന് ബുസ്ക്കെറ്റ്സ്,അത് ആ പാസ് കണ്ടാലറിയാമെന്ന് ആരാധകർ.
ലീഗ്സ് കപ്പിലെ രണ്ടാമത്തെ മത്സരത്തിൽ ഇന്റർ മിയാമി 4-0 എന്ന സ്കോറിനാണ് വിജയിച്ചത്. അമേരിക്കയിലെ പ്രശസ്ത ക്ലബ്ബായ അറ്റ്ലാന്റ യുണൈറ്റഡാണ് ഇന്റർ മിയാമിയോട് പരാജയപ്പെട്ടത്. മെസ്സി രണ്ടു ഗോളുകളും ഒരു അസിസ്റ്റും ഈ മത്സരത്തിൽ നേടിയിരുന്നു.മെസ്സിയും ബുസ്ക്കെറ്റ്സും വന്നതോടുകൂടി ഇന്റർ മികച്ച ഫോമിലാണ്.
മെസ്സിയോടൊപ്പം ബുസ്ക്കെറ്റ്സും മത്സരത്തിൽ സ്റ്റാർട്ട് ചെയ്തിരുന്നു. ആദ്യ ഗോൾ ഇരുവരുടെയും കൂട്ടുകെട്ടിൽ നിന്നാണ് പിറന്നത്. മൈതാനത്തിന്റെ മധ്യത്തിന്റെ പിറകിൽ നിന്ന് ലിയോ മെസ്സി ലക്ഷ്യമിട്ടുകൊണ്ട് ഒരു മനോഹരമായ പാസ് ബുസ്ക്കെറ്റ്സ് നൽകുകയായിരുന്നു.ആ ബോളുമായി മുന്നേറിയ മെസ്സി ലക്ഷ്യത്തിലേക്ക് തൊടുത്തു. ഗോൾകീപ്പർ മറികടന്നെങ്കിലും പോസ്റ്റിൽ ഇടിച്ചുകൊണ്ട് വീണ്ടും മെസ്സിയിലേക്ക് തന്നെ വന്നു. ഇത്തവണ മെസ്സി ഫിനിഷ് ചെയ്തു.
Busquets 🤝 Messi
— Inter Miami CF (@InterMiamiCF) July 25, 2023
Messi puts us in the lead early with his second goal for the Club 👏👏#MIAvATL | 1-0 | 📺#MLSSeasonPass on @AppleTV: https://t.co/JZtEpe9Hfa pic.twitter.com/GKujBMsW1V
പോസ്റ്റിൽ ഇടിച്ചു കൊണ്ടുവന്നതിനാൽ ഒഫീഷ്യലായി കൊണ്ട് അസിസ്റ്റ് ബുസ്ക്കെറ്റ്സിന് ലഭിക്കില്ല.പക്ഷെ ആ ഗോളിന്റെ ക്രെഡിറ്റിൽ ഒരു ഭാഗം ബസ്ക്കെറ്റ്സിന് കൂടി ഉള്ളതാണ്. അത്രയേറെ മികച്ചതായിരുന്നു ആ പാസ്. മെസ്സിയും ബുസ്ക്കെറ്റ്സും തമ്മിലുള്ള അണ്ടർ സ്റ്റാൻഡിങ് അപാരമായിരുന്നു.ബുസ്ക്കെറ്റ്സ് ഇതേക്കുറിച്ച് പറയുകയും ചെയ്തു.
നോട്ടം കൊണ്ട് തനിക്കും മെസ്സിക്കും പരസ്പരം മനസ്സിലാകുമെന്നാണ് ബുസ്ക്കെറ്റ്സ് പറഞ്ഞത്. ഇരുവർക്കും സംസാരിക്കാൻ വാക്കുകൾ ആവശ്യമില്ല,പകരം നോട്ടം തന്നെ മതി. അത് ആ പാസിലൂടെ തന്നെ തെളിഞ്ഞു എന്നാണ് ആരാധകരുടെ കമന്റ്.ബുസ്ക്കെറ്റ്സും രണ്ടു മത്സരങ്ങളിലും മികച്ച പ്രകടനം നടത്തി.