അപൂർവങ്ങളിൽ അപൂർവമായ റെക്കോർഡുകൾ പോലും നേടിയിട്ടുള്ള താരമാണ് ലയണൽ മെസ്സി. മെസ്സി നേടിയ ഏഴ് ബാലൻ ഡിയോറുകൾ, ഏറ്റവും കൂടുതൽ കൂടുതൽ നേടിയ താരം എന്നീ തുടങ്ങിയ റെക്കോർഡുകൾ ഒക്കെ ഭാവിയിൽ ആരെങ്കിലും തകർക്കുമോ എന്നത് പോലും സംശയകരമാണ്. ഇതിഹാസങ്ങളുടെ ഇതിഹാസം എന്നിവരെ മെസ്സിയെ ഇപ്പോൾ പലരും വിശേഷിപ്പിച്ചു തുടങ്ങിയിട്ടുണ്ട്.
1978 ലെ വേൾഡ് കപ്പ് കിരീടം അർജന്റീന നേടിയപ്പോൾ അന്ന് പരിശീലകനായി ഉണ്ടായിരുന്നത് സെസാർ ലൂയിസ് മെനോട്ടിയായിരുന്നു.ഇന്നത്തെ അർജന്റീന ടീമിന്റെ ഡയറക്ടർ കൂടിയാണ് അദ്ദേഹം. മെസ്സിയെക്കുറിച്ച് രസകരമായ ഒരു സ്റ്റേറ്റ്മെന്റ് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതായത് മെസ്സിക്ക് കഴിയാത്ത ഏക കാര്യം മോശമായി കളിക്കുക എന്നതാണ്.ഇതാണ് അദ്ദേഹം പറഞ്ഞത്.
മെസ്സി വിചാരിച്ചാൽ പോലും മെസ്സിക്ക് മോശമായി കളിക്കാൻ കഴിയില്ല. മെസ്സിക്ക് സാധിക്കാത്ത ഏക കാര്യം മോശമായി കളിക്കുക എന്നതാണ്.അതാണ് മെസ്സി,മെനോട്ടി പറഞ്ഞു.
മെസ്സി മനസ്സ് വെച്ചാൽ പോലും മോശമായി കളിക്കാനാവില്ലെന്നും അദ്ദേഹം കളിക്കുന്നുണ്ടെങ്കിൽ എപ്പോഴും മികച്ച പ്രകടനമാണ് നടത്തുക എന്നുമാണ് ഇദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്. 36 കാരനായ മെസ്സി കഴിഞ്ഞ സീസണിലും തകർപ്പൻ പ്രകടനം നടത്തി.യൂറോപ്പിൽ ഏറ്റവും കൂടുതൽ ഗോളുകളിൽ പങ്കാളിത്തം വഹിച്ച താരങ്ങളിൽ ഒന്ന് മെസ്സിയാണ്.