Hold My Beer സെലിബ്രേഷൻ അല്ല,മെസ്സിയുടെ സെലിബ്രേഷനിലെ യഥാർത്ഥ അർത്ഥം വെളിപ്പെടുത്തി ഭാര്യ അന്റോനെല്ല.

ലയണൽ മെസ്സി കഴിഞ്ഞ മത്സരത്തിൽ ഇന്റർ മിയാമിക്ക് വേണ്ടി ഉഗ്രൻ പ്രകടനമായിരുന്നു നടത്തിയിരുന്നത്. രണ്ട് ഗോളുകളും ഒരു അസിസ്റ്റും കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ മെസ്സി നേടുകയായിരുന്നു. മെസ്സിയുടെ മികവിന്റെ ഫലമായി കൊണ്ട് എതിരില്ലാത്ത നാല് ഗോളുകൾക്കായിരുന്നു ഇന്റർ മിയാമി അറ്റ്ലാന്റ യുണൈറ്റഡിനെ തോൽപ്പിച്ചത്.

മത്സരത്തിൽ ഗോൾ നേടിയതിനുശേഷം ലയണൽ മെസ്സി ഇന്ററിന്റെ ഉടമസ്ഥനായ ഡേവിഡ് ബെക്കാമിനെ നോക്കി ഒരു സെലിബ്രേഷൻ നടത്തിയിരുന്നു.താരത്തിന്റെ വലത് കൈ നീട്ടിപ്പിടിച്ചു കൊണ്ടുള്ള ഒരു സെലിബ്രേഷനായിരുന്നു അത്. ആ സെലിബ്രേഷന്റെ അർത്ഥം പലതരത്തിലാണ് വ്യാഖ്യാനിക്കപ്പെട്ടത്. ഏറ്റവും കൂടുതൽ വ്യാഖ്യാനിക്കപ്പെട്ടത് Hold My beer സെലിബ്രേഷൻ എന്ന രീതിയിലായിരുന്നു. സോഷ്യൽ മീഡിയയിൽ Hold my beer എന്ന സെലിബ്രേഷൻ എന്നാണ് അറിയപ്പെട്ടത്.

പക്ഷേ ഈ സെലിബ്രേഷന്റെ യഥാർത്ഥ അർത്ഥം ഇപ്പോൾ ലയണൽ മെസ്സിയുടെ ഭാര്യയായ അന്റോനെല്ല പറഞ്ഞിട്ടുണ്ട്. മെസ്സി ഈ സെലിബ്രേഷൻ നടത്തുന്ന ഫോട്ടോ അവർ ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി കൊണ്ട് പോസ്റ്റ് ചെയ്യുകയായിരുന്നു.Thors Day എന്നാണ് അവർ ക്യാപ്ഷൻ നൽകിയത്. കൂടെ ഒരു ചുറ്റികയുടെ ചിത്രവുമുണ്ട്.

മാർവലിന്റെ വളരെ പ്രധാനപ്പെട്ട കോമിക് കഥാപാത്രമാണ് തോർ. അദ്ദേഹത്തിന്റെ പ്രധാന ആയുധമാണ് ആ ഹാമ്മർ.ആ ചുറ്റികയെ തന്നിലേക്ക് ആകർഷിക്കാൻ വേണ്ടിയാണ് തോർ കൈ നീട്ടി പിടിക്കാറുള്ളത്.തോറിന്റെ ആ ആക്ഷനാണ് ലയണൽ മെസ്സി അനുകരിച്ചിട്ടുള്ളത്. അതാണ് അന്റോനെല്ല ഇപ്പോൾ സ്ഥിരീകരിച്ചിട്ടുള്ളത്. ലോകമെമ്പാടും ആരാധകരുള്ള കഥാപാത്രമാണ് തോർ.

inter miamiLionel Messi
Comments (0)
Add Comment