ഫുട്ബോൾ ലോകത്തിന്റെ വലിയ നഷ്ടങ്ങളിൽ ഒന്നാണ് ലയണൽ മെസ്സി വളരെ നേരത്തെ തന്നെ യൂറോപ്പ് വിടാൻ തീരുമാനിച്ചത്. യൂറോപ്പ്യൻ ഫുട്ബോൾ ഇപ്പോൾ അദ്ദേഹത്തെ മിസ്സ് ചെയ്യുന്നുണ്ട്.പ്രത്യേകിച്ച് ചാമ്പ്യൻസ് ലീഗിൽ മെസ്സിയുടെ സാന്നിധ്യം ഇല്ല എന്നത് അദ്ദേഹത്തിന്റെ ആരാധകർക്ക് നിരാശ നൽകുന്ന കാര്യമാണ്.അമേരിക്കയിലാണ് മെസ്സി ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റയൽ മാഡ്രിഡും ബൊറൂസിയയും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.വെമ്പ്ലിയിൽ വെച്ച് നടന്ന ആ മത്സരത്തിൽ ജർമൻ ക്ലബ്ബിന് തോൽപ്പിച്ചുകൊണ്ട് കിരീടം നേടാൻ റയൽ മാഡ്രിഡിന് കഴിഞ്ഞിരുന്നു.എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു റയൽ മാഡ്രിഡ് വിജയിച്ചിരുന്നത്.ഇതോടെ പതിനഞ്ചാമത്തെ ചാമ്പ്യൻസ് ലീഗ് കിരീടം റയൽ മാഡ്രിഡ് സ്വന്തമാക്കുകയും ചെയ്തിരുന്നു.
ഈ ഫൈനൽ മത്സരത്തിൽ ആരെയാണ് പിന്തുണച്ചത്? പുതിയ ഇന്റർവ്യൂവിൽ മെസ്സിയുടെ ചോദിക്കപ്പെട്ട ചോദ്യങ്ങളിൽ ഒന്ന് ഇതാണ്.വളരെ സത്യസന്ധമായ രീതിയിൽ തന്നെ മെസ്സി മറുപടി പറഞ്ഞിട്ടുണ്ട്. താൻ ബൊറൂസിയക്കൊപ്പമായിരുന്നു എന്നാണ് മെസ്സി പറഞ്ഞിട്ടുള്ളത്. താനൊരു ബാഴ്സലോണ ആരാധകനാണ് എന്നാണ് ഇതിന്റെ കാരണമായി കൊണ്ട് മെസ്സി ചൂണ്ടിക്കാണിച്ചിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
തീർച്ചയായും ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഞങ്ങൾ ബൊറൂസിയ ഡോർട്മുണ്ടിനെയായിരുന്നു പിന്തുണച്ചിരുന്നത്. കാരണം ഞാനൊരു ബാഴ്സലോണ ആരാധകനാണ്.ഇനി ബാഴ്സലോണയാണ് ഫൈനലിൽ ഉണ്ടായിരുന്നെങ്കിൽ, തീർച്ചയായും റയൽ മാഡ്രിഡ് ആരാധകർ എതിരാളികളെ സപ്പോർട്ട് ചെയ്യുമായിരുന്നു.ഫുട്ബോളിൽ കാര്യങ്ങൾ അങ്ങനെയൊക്കെയാണ്. എന്റെ കുട്ടിക്കാലം തൊട്ടേ ഞാനൊരു ബാഴ്സ ആരാധകനാണ്.ഞാൻ ആ ക്ലബ്ബിനെ വളരെയധികം ഇഷ്ടപ്പെടുന്നു.ഇപ്പോൾ ഞാൻ കേവലം ഒരു ആരാധകൻ മാത്രമാണ്.ബാഴ്സ അടുത്ത ചാമ്പ്യൻസ് ലീഗിന് വേണ്ടി കൂടുതൽ പോരാടും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.കാരണം ഞങ്ങൾ ചാമ്പ്യൻസ് ലീഗ് നേടിയിട്ട് ഇപ്പോൾ ഒരുപാട് കാലമായി,മെസ്സി പറഞ്ഞു.
ബാഴ്സയെ ഇപ്പോഴും മെസ്സി ഇഷ്ടപ്പെടുകയും പിന്തുണക്കുകയും ചെയ്യുന്നുണ്ട്. ബാഴ്സയുടെ എതിരാളിയായത് കൊണ്ട് തന്നെ റയലിനെ മെസ്സി പിന്തുണയ്ക്കുന്നില്ല.പക്ഷേ ലോകത്തെ ഏറ്റവും മികച്ച ക്ലബ്ബ് റയൽ മാഡ്രിഡ് ആണെന്ന് മെസ്സി സമ്മതിക്കുകയും ചെയ്തിരുന്നു.