ലയണൽ മെസ്സി യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിക്ക് വേണ്ടി കളിക്കാൻ തീരുമാനിച്ചത് ഞെട്ടലോടുകൂടിയാണ് വേൾഡ് ഫുട്ബോൾ കേട്ടത്. കാരണം മെസ്സിക്ക് യൂറോപ്പിൽ തന്നെ അങ്കം വെട്ടാനുള്ള ബാല്യം ഇപ്പോഴുമുണ്ട്. അത്രയും മാസ്മരികമായ രീതിയിലാണ് മെസ്സി ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്. പക്ഷേ ആരാധകരെ പോലും നിരാശപ്പെടുത്തി കൊണ്ട് മെസ്സി അമേരിക്കയിലേക്ക് പോവുകയായിരുന്നു.
ആറുമാസങ്ങൾക്ക് മുന്നേ വേൾഡ് കപ്പിൽ അസാമാന്യ പ്രകടനം നടത്തി ഗോൾഡൻ ബോൾ നേടിയ മെസ്സിയാണ് അമേരിക്കയിലേക്ക് പോകാൻ തീരുമാനിച്ചിട്ടുള്ളത്. മെസ്സിയെ ഇനിയും ഒരുപാട് കാലം യൂറോപ്പിൽ തന്നെ കാണാൻ അദ്ദേഹത്തിന്റെ ആരാധകർ കൊതിക്കുന്നുണ്ട്. പക്ഷേ വേൾഡ് കപ്പ് നേടിയതോടുകൂടി ലയണൽ മെസ്സിക്ക് ഫുട്ബോൾ മതിയായി, എങ്കിൽ മടുത്തു എന്ന ഒരു തോന്നലാണ് ഉണ്ടാക്കുന്നത്. അത്തരത്തിലുള്ള ഒരു സ്റ്റേറ്റ്മെന്റ് മെസ്സി ഇപ്പോൾ നടത്തിക്കഴിഞ്ഞു.
ഇന്റർ മിയാമിയിലേക്ക് പോവാൻ തീരുമാനിച്ചതിന് പിന്നാലെ മെസ്സി Bein സ്പോർട്സിന് ഒരു ഇന്റർവ്യൂ നൽകി. അതിന്റെ ചില ഭാഗങ്ങൾ അവർ പുറത്ത് വിട്ടിട്ടുണ്ട്. ഫുട്ബോളിൽ ഇനി തനിക്കൊന്നും നേടാനില്ല എന്നാണ് മെസ്സി അതിൽ പറഞ്ഞിട്ടുള്ളത്. ഒന്നും നേടാനില്ലാത്തതുകൊണ്ടാണ് മെസ്സി ഇത്ര വേഗത്തിൽ അമേരിക്കയിലേക്ക് പോയത് എന്ന് വ്യക്തമാണ്.
കുടുംബവുമൊത്ത് സമാധാനത്തോടെ കൂടി മിയാമിയിൽ കഴിയുക എന്നതാണ് മെസ്സിയുടെ ഇപ്പോഴത്തെ ആഗ്രഹം. അതുകൊണ്ടുതന്നെയാണ് അദ്ദേഹം യൂറോപ്പ്യൻ ഫുട്ബോൾ മതിയാക്കിയിട്ടുള്ളത്. വേൾഡ് കപ്പ് നേടിയതോടുകൂടി മെസ്സി കംപ്ലീറ്റഡായി എന്ന് തന്നെയാണ് ആരാധകരും പറയുന്നത്. പക്ഷേ മെസ്സിയെ ആസ്വദിക്കാൻ വേണ്ടി അദ്ദേഹം ഇനിയും യൂറോപ്പിൽ തന്നെ തുടരണമായിരുന്നു എന്നാണ് ആരാധകരുടെ അഭിപ്രായം. പക്ഷേ മെസ്സിക്ക് ഫുട്ബോൾ മതിയായി തുടങ്ങിയിരിക്കുന്നു.