എന്തുകൊണ്ടാണ് മെസ്സി GOAT ആവുന്നതെന്ന് കാര്യകാരണസഹിതം വിശദീകരിച്ച് തോമസ് മുള്ളർ.
ലയണൽ മെസ്സിയാണോ ക്രിസ്റ്റ്യാനോ റൊണാൾഡോയാണോ അതോ മറ്റ് ഏതെങ്കിലും ഇതിഹാസങ്ങളാണോ ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമെന്ന ചോദ്യം തുടർന്നുകൊണ്ടിരിക്കുകയാണ്. പലരും ലയണൽ മെസ്സിയെയാണ് GOAT ആയിക്കൊണ്ട് പരിഗണിക്കുന്നത്. പ്രത്യേകിച്ച് ഖത്തർ വേൾഡ് കപ്പ് കിരീടം നേടിയത് കൊണ്ട് മെസ്സിയെ GOAT ആയി പരിഗണിക്കുന്നവരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്.
ലയണൽ മെസ്സിയെ GOAT ആയി പരിഗണിക്കുന്ന ഒരു താരമാണ് ജർമ്മൻ താരമായ തോമസ് മുള്ളർ.ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കാൾ എന്തുകൊണ്ടാണ് മെസ്സി GOAT ആവുന്നതെന്ന ചോദ്യത്തിന് കാര്യകാരണസഹിതം ഉത്തരം അദ്ദേഹം നൽകിയിട്ടുണ്ട്.ക്രിസ്റ്റ്യാനോ ഒരു ശക്തനായ എതിരാളിയാണെങ്കിലും മെസ്സിയോളം വരില്ല എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.
എനിക്ക് ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം ലയണൽ മെസ്സിയാണ്. കാരണം ലയണൽ മെസ്സിയെ മാത്രം കാണാൻ വേണ്ടി സ്റ്റേഡിയത്തിലേക്ക് പോകുന്ന ആളുകളുണ്ട്. അദ്ദേഹത്തിന്റെ പ്രകടനത്തിന്റെ മനോഹാരിത അത്രത്തോളമാണ്. അതേസമയം അദ്ദേഹം ഗോളുകൾ നേടുന്നതിലും കിരീടങ്ങളും റെക്കോർഡുകളും നേടുന്നതിലും വളരെ കാര്യക്ഷമവുമാണ്. കണക്കുകളുടെ കാര്യത്തിലും കിരീടങ്ങളുടെ കാര്യത്തിലും ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു ശക്തനായ എതിരാളിയാണ്. പക്ഷേ മെസ്സി അദ്ദേഹത്തെക്കാൾ മുകളിലാണ്, തോമസ് മുള്ളർ പറഞ്ഞു.
ഫുട്ബോൾ ഹിസ്റ്ററിയിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ താരമാവാൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല വരുന്ന ബാലൺഡി’ഓർ പുരസ്കാരവും ലയണൽ മെസ്സി തന്നെ നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.