ഒഫീഷ്യൽ : ഗിന്നസ് റെക്കോർഡുകളുടെ കാര്യത്തിൽ റൊണാൾഡോയെ മറികടന്ന് മെസ്സി.

ലോക ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗിന്നസ് റെക്കോർഡുകൾ ഉള്ളത് ആർക്കാണ്?കഴിഞ്ഞ കുറേ കാലങ്ങളായി ഇത് ഒരു തർക്ക വിഷയമാണ്.ക്രിസ്റ്റ്യാനോ റൊണാൾഡോ,ലയണൽ മെസ്സി എന്നിവരുടെ ആരാധകർക്കിടയിലാണ് ഈ തർക്കം നടക്കുന്നത്. ഇപ്പോൾ ഒഫീഷ്യലായിക്കൊണ്ട് ഗിന്നസ് റെക്കോർഡ് തന്നെ ഇതിന് ഉത്തരം നൽകി കഴിഞ്ഞു.

ലോക ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗിന്നസ് റെക്കോർഡുകൾ ഉള്ളത് ലയണൽ മെസ്സിക്കാണ്. 41 ഗിന്നസ് റെക്കോർഡുകളാണ് ലയണൽ മെസ്സിയുടെ പേരിലുള്ളത്. രണ്ടാം സ്ഥാനത്താണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഉള്ളത്. 40 ഗിന്നസ് റെക്കോർഡുകളാണ് റൊണാൾഡോയുടെ പേരിലുള്ളത്. തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിലൂടെ ഗിന്നസ് വേൾഡ് റെക്കോർഡ്സ് തന്നെയാണ് ഇത് ഒഫീഷ്യലായി കൊണ്ട് അറിയിച്ചത്.

മൂന്നാം സ്ഥാനത്ത് ബാഴ്സലോണയുടെ റോബർട്ട് ലെവന്റോസ്ക്കിയാണ് വരുന്നത്. 9 ഗിന്നസ് റെക്കോർഡുകൾ ആണ് ഇദ്ദേഹത്തിന്റെ പേരിലുള്ളത്.5 ഗിന്നസ് റെക്കോർഡുകൾ പേരിലുള്ള കിലിയൻ എംബപ്പേ നാലാം സ്ഥാനമാണ് നേടിയിട്ടുള്ളത്. നാല് ഗിന്നസ് റെക്കോർഡുകളുള്ള നെയ്മർ ജൂനിയർ അഞ്ചാം സ്ഥാനം നേടിയിട്ടുണ്ട്.

ഇതോടെ ആ തർക്കത്തിന് വിരാമമാവുകയാണ്. പക്ഷേ മെസ്സിയെ മറികടക്കാൻ ഇപ്പോഴും റൊണാൾഡോക്ക് അവസരം ഉണ്ട്.രണ്ട് ഗിന്നസ് റെക്കോർഡുകൾ കൂടി നേടുകയും മെസ്സി റെക്കോർഡുകൾ നേടാതിരിക്കുകയും ചെയ്താൽ മെസ്സിയെ മറികടക്കാൻ റൊണാൾഡോക്ക് കഴിയും. അതിന് സാധ്യമാവുമോ അതെല്ല മെസ്സി ഇനിയും റെക്കോർഡുകൾ സൃഷ്ടിക്കുമോ എന്നത് നോക്കിക്കാണാം.

Cristiano RonaldoLionel Messi
Comments (0)
Add Comment