ക്രിസ്റ്റ്യാനോ,ബെൻസിമ,ക്രൈഫ് എന്നിവരുടെ വീടുകൾ കൊള്ളയടിച്ചു,മെസ്സിയുടെ വീട് കൊള്ളയടിക്കില്ല: നൂറിലധികം കള്ളന്മാരുടെ നേതാവായ മാഫിയ തലവന്റെ വെളിപ്പെടുത്തൽ.

കൊള്ള സംഘങ്ങൾ ലോകത്തിന്റെ ഏതു ഭാഗത്താണെങ്കിലും സജീവമാണ്. ഫുട്ബോൾ താരങ്ങളുടെ വീടുകൾ കൊള്ളയടിക്കുക എന്നത് സ്ഥിരമായി കേട്ട് കേൾവിയുള്ള ഒരു കാര്യമാണ്. പല താരങ്ങൾക്കും ഒരുപാട് വിലപിടിപ്പുള്ള സാധനങ്ങളും പണവും എല്ലാം നഷ്ടപ്പെടാറുണ്ട്. സമ്പന്നരായതു കൊണ്ട് തന്നെ കൊള്ള സംഘങ്ങളുടെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളിൽ ഒന്നാണ് പലപ്പോഴും ഫുട്ബോൾ താരങ്ങളുടെ വീടുകൾ.

പ്രശസ്തമായ കൊള്ളസംഘമാണ് കൊസോവാർ-അൽബേനിയൻ മാഫിയ സംഘം. നൂറിലധികം കള്ളന്മാർ ഇവരുടെ കീഴിൽ യൂറോപ്പിൽ ഉടനീളം പ്രവർത്തിക്കുന്നുണ്ട്. സമ്പന്നരെ കൊള്ളയടിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഇവർ പ്രവർത്തിക്കുന്നത്.ഈ കൊള്ള സംഘത്തിന്റെ തലവൻ ഒരു ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഒരു പോഡ് കാസ്റ്റിൽ നടത്തിയിട്ടുള്ളത്. ഫുട്ബോൾ താരങ്ങളുടെ വീടുകൾ കൊള്ളയടിക്കുന്നതിന് കുറിച്ചുള്ള വിശദവിവരങ്ങൾ അദ്ദേഹം നൽകി.കിംഗ്പിൻ എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്.കിംഗ്പിൻ പറയുന്നത് ഇപ്രകാരമാണ്.

2021 നവംബറിൽ ബാഴ്സലോണ നഗരത്തിൽ ഉള്ള ക്രൈഫിന്റെ വീട് കൊള്ളയടിച്ചത് ഞാനാണ്. അവിടെനിന്ന് ഡെന്നിസ് ബെർകാമ്പിന്റെ ഒരു വാച്ച് ഞാൻ മോഷ്ടിച്ചു.ഇരുപതിനായിരം യൂറോയും ലഭിച്ചു.പക്ഷേ അത് അവരുടെ സെക്കൻഡറി വീടായിരുന്നു.അവിടെ ക്യാമറകൾ സെക്യൂരിറ്റി അലാറമുകളോ ഇല്ലായിരുന്നു.കരിം ബെൻസിമയുടെ വീട്ടിൽ കവർച്ച നടത്തിയതും ഞങ്ങളാണ്.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മദീരയിൽ ഉള്ള വീട്ടിൽ കവർച്ച നടത്തിയതും ഞങ്ങൾ തന്നെയായിരുന്നു. പക്ഷേ അത് അത്ര ഇൻട്രസ്റ്റിംഗ് ഇല്ലാത്ത ഒരു മോഷണം ആയിരുന്നു.

പ്രശസ്തരായ ആളുകളോട് എനിക്ക് പറയാനുള്ളത്. സോഷ്യൽ മീഡിയയാണ് നിങ്ങളുടെ നമ്പർ വൺ ശത്രു.സെർജിയോ റാമോസിന്റെ വീട്ടിലും ഞങ്ങൾ കവർച്ച നടത്തിയിട്ടുണ്ട്.ഞങ്ങളാണ് അതിനു പിന്നിലുള്ളതെന്ന് അവർക്കറിയാം. ബാഴ്സലോണയിൽ ഉള്ള മെസ്സിയുടെ വീട്ടിൽ കവർച്ച നടത്താൻ ഞങ്ങളുടെ കൂട്ടത്തിലുള്ള ചിലർ പദ്ധതികൾ ഇട്ടിരുന്നു.അവരെ ഞാനാണ് തടഞ്ഞത്.അതിൽ ഞാൻ അഭിമാനിക്കുന്നു. മെസ്സിയോടുള്ള ബഹുമാനം കൊണ്ട് മാത്രമാണ് ഞാൻ അത് തടഞ്ഞത്.അദ്ദേഹത്തിന്റെ വീട് മോഷ്ടിക്കില്ല.കാരണം ഞാൻ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു. എന്നെ തടയാൻ ആർക്കും തന്നെ കഴിയില്ല. ഞാൻ പ്ലാൻ ഒരുക്കി കഴിഞ്ഞാൽ മാസങ്ങൾ പിന്നിട്ടാലും അത് നടപ്പിലാക്കുക തന്നെ ചെയ്യും ” ഇതാണ് പോഡ്കാസ്റ്റിൽ മാഫിയ തലവൻ പറഞ്ഞിട്ടുള്ളത്.

ഒരു വലിയ മോഷ്ടാക്കളുടെ ശൃംഖല തന്നെ യൂറോപ്പിൽ പ്രവർത്തിക്കുന്നുണ്ട്.സമ്പന്നരായ വ്യക്തികളെ ലക്ഷ്യം വെച്ചുകൊണ്ടാണ് ഇവർ പ്രവർത്തിക്കുന്നത്.അതുകൊണ്ടുതന്നെ ഫുട്ബോൾ താരങ്ങൾ പലപ്പോഴും ഇവരുടെ ഇരകളായി മാറാറുണ്ട്. ഇവരെ തടയാൻ കഴിയുന്നില്ല എന്നത് പലപ്പോഴും നിയമപാലകരുടെ പരാജയമായി കൊണ്ടാണ് വിലയിരുത്തപ്പെടുന്നത്.

Cristiano RonaldoLionel Messi
Comments (0)
Add Comment