എംഎൽഎസിലെ തന്റെ അരങ്ങേറ്റം മത്സരം ലയണൽ മെസ്സി പൊളിച്ചടുക്കി. മത്സരത്തിൽ ഫ്രീകിക്ക് ഗോളിലൂടെ ഇന്റർ മിയാമിയെ വിജയിപ്പിച്ചു കൊണ്ടാണ് മെസ്സി അമേരിക്കയിലും തന്റെ പ്രതിഭ പതിപ്പിച്ചത്. അരങ്ങേറ്റം കാണാൻ വന്നവരെ ഒട്ടും നിരാശരാക്കാതെയുള്ള ഒരു പ്രകടനം തന്നെയാണ് മെസ്സി നൽകിയത്.
الأسطورة ميسي يحسم الفوز لانتر ميامي في الدقيقة الأخيرة 😨🐐 pic.twitter.com/LF2D27F1IZ
— Messi Xtra (@M30Xtra) July 22, 2023
മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ മെസ്സിയും ബുസ്ക്കെറ്റ്സും ഇല്ലായിരുന്നു. ലീഗ്സ് കപ്പിൽ crus azul ആയിരുന്നു ഇന്റർ മിയാമിയുടെ എതിർഭാഗത്ത്.44ആം മിനുട്ടിൽ ടൈലർ ഇന്റർ മിയാമിക്ക് ലീഡ് നേടിക്കൊടുത്തു. പിന്നീട് 54 ആം മിനിട്ടിലാണ് മെസ്സിയും ബുസ്ക്കെറ്റ്സും അരങ്ങേറ്റത്തിന് വേണ്ടി കളത്തിലേക്ക് എത്തിയത്.
قوووووووووووووول الأسطورة ميسي 🐐🔥🔥🔥🔥🔥🔥🔥🔥😭💜💜💜💜💜💜💜💜 pic.twitter.com/dSYpbn6VPm
— XtraVid (@Xtra19Vid) July 22, 2023
പക്ഷേ 65 മിനിട്ടിൽ മെക്സിക്കൻ ക്ലബ്ബ് സമനില ഗോൾ നേടി. മത്സരം സമനിലയിലേക്ക് പോവാനിരിക്കെയാണ് അവസാന മിനുട്ടിൽ ഇന്റർ മിയാമിക്ക് ഒരു ഫ്രീകിക്ക് കിട്ടുന്നത്. മെസ്സി തന്നെ ആ ഫ്രീകിക്ക് എടുത്തു. പതിനായിരങ്ങളെ സാക്ഷിയാക്കി ആ ഫ്രീകിക്ക് മെസ്സി ഗോളാക്കി മാറ്റി.മെസ്സിക്ക് മാത്രം സാധിക്കാവുന്ന പ്രതിഭാസം.
هدف الأسطورة ميسي من زاوية اخرى pic.twitter.com/ni5OKHqKOR
— Messi Xtra (@M30Xtra) July 22, 2023
ഒരുപാട് പ്രശസ്ത വ്യക്തികൾ മത്സരം കാണാൻ എത്തിയിരുന്നു.അവർക്കൊക്കെ ഒരു വിരുന്ന് നൽകിക്കൊണ്ടാണ് മെസ്സി മത്സരം അവസാനിപ്പിച്ചത്.