ഒർലാന്റോ സിറ്റിയെ 3-1 എന്ന സ്കോറിന് പരാജയപ്പെടുത്തിക്കൊണ്ട് ലയണൽ മെസ്സിയുടെ ക്ലബ്ബായ ഇന്റർ മിയാമി ലീഗ്സ് കപ്പിൽ അടുത്ത റൗണ്ടിലേക്ക് പ്രവേശിച്ചിട്ടുണ്ട്. ലയണൽ മെസ്സി തന്നെയാണ് ഒരിക്കൽ കൂടി ഇന്റർ മിയാമിയുടെ വിജയനായകനായത്.രണ്ട് ഗോളുകളാണ് ലയണൽ മെസ്സി മത്സരത്തിൽ നേടിയത്. ശേഷിച്ച ഗോൾ പെനാൽറ്റിയിലൂടെ ജോസഫ് മാർട്ടിനസാണ് നേടിയത്.
സെക്കൻഡ് ഹാഫിന്റെ തുടക്കത്തിൽ തന്നെ ഇന്റർ മിയാമിക്ക് അനുകൂലമായി പെനാൽറ്റി ലഭിക്കുകയായിരുന്നു. മെസ്സി എത്തിയതോടുകൂടി അദ്ദേഹമാണ് പെനാൽറ്റി ടെക്കർ. പക്ഷേ തന്റെ സഹതാരമായ ജോസഫ് മാർട്ടിനസ്സിന് മെസ്സി ആ പെനാൽറ്റി നൽകുകയായിരുന്നു. ഒരല്പം ബുദ്ധിമുട്ടിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു മാർട്ടിനസിന്.അദ്ദേഹത്തിന്റെ കോൺഫിഡൻസ് വീണ്ടെടുക്കാൻ വേണ്ടിയായിരുന്നു മെസ്സി പെനാൽറ്റി ദാനം ചെയ്തത്.
Leo Messi lets Josef Martínez take the penalty and he does not miss 🎯
— B/R Football (@brfootball) August 3, 2023
(via @MLS) pic.twitter.com/tmblsmAttV
അത് മാർട്ടിനെസ്സ് പറയുകയും ചെയ്തു. തനിക്ക് നല്ല സമയം അല്ലായിരുന്നുവെന്നും മെസ്സി പെനാൽറ്റി നൽകിയതോടെ തനിക്ക് കോൺഫിഡൻസ് വർദ്ധിച്ചു എന്നുമാണ് മാർട്ടിനസ് പറഞ്ഞത്. മെസ്സിയുടെ പ്രവർത്തിയെ താൻ അഭിനന്ദിക്കുന്നുവെന്നും മാർട്ടിനസ് പറഞ്ഞിട്ടുണ്ട്.
Alors qu’il aurait pu s’offrir un doublé Messi a préféré donner le penalty à son coéquipier Martinez pour le mettre en confiance ❤️
— FOOTBALL-TIME 🌟 (@__Footballtime) August 3, 2023
CAPITAINE ©️👏🏻🐐 pic.twitter.com/yBF4qlCozr
ഇതുവഴി ലയണൽ മെസ്സി ഹാട്രിക്ക് നേടാനുള്ള ഒരു അവസരമാണ് വേണ്ട എന്ന് വെച്ചത്. കാരണം മെസ്സി ആ പെനാൽറ്റി എടുത്തു ഗോളാക്കിയിരുന്നുവെങ്കിൽ മത്സരത്തിൽ മെസ്സിയുടെ ഹാട്രിക്ക് ഉണ്ടാകുമായിരുന്നു. ആ പെനാൽറ്റിക്ക് ശേഷമാണ് മെസ്സി ടീമിന്റെ മൂന്നാമത്തെ നേടിയത്.മാർട്ടിനസായിരുന്നു അസിസ്റ്റ് നൽകിയിരുന്നത്. പെനാൽറ്റി തന്റെ സഹതാരങ്ങൾക്ക് മെസ്സിക്ക് പുതുമയുള്ള കാര്യമല്ല.