വേൾഡ് കപ്പ് ക്വാളിഫിക്കേഷൻ മത്സരത്തിൽ അർജന്റീന നാലാം റൗണ്ടിലും വിജയം കൊയ്തിട്ടുണ്ട്. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് പെറുവിനെ അവരുടെ മൈതാനത്ത് വെച്ചു കൊണ്ട് പരാജയപ്പെടുത്തിയത്. ലിയോ മെസ്സിയുടെ മാന്ത്രികതയിലാണ് പെറു കാലിടറി വീണത്.
മത്സരത്തിനു മുന്നേ ലയണൽ മെസ്സിക്ക് ഇത്ര ഒരു കൂട്ടം പെറു മന്ത്രവാദികൾ കൂടോത്രം ചെയ്തിരുന്നു. മെസ്സി വേണ്ടിയായിരുന്നു അത്. എന്നാൽ ആ കൂടോത്രം ഒരു തരി പോലും ഫലിച്ചില്ല എന്ന് പറയേണ്ടിവരും. കാരണം പെറുവിനെതിരെ മെസ്സിയാണ് തിളങ്ങിയത്. ഫസ്റ്റ് ഹാഫിൽ തന്നെ രണ്ടു ഗോളുകൾ നേടി കൊണ്ട് ലയണൽ മെസ്സി പെറുവിന്റെ കഥ കഴിച്ചിരുന്നു.
ഫസ്റ്റ് ഇലവനിൽ തിരിച്ചെത്തിയ മെസ്സി മാസ്മരിക പ്രകടനമാണ് തുടക്കം തൊട്ടേ നടത്തിയത്.രണ്ട് കിടിലൻ ഗോളുകൾ നേടി. രണ്ടാം പകുതിയിൽ ഒരു ഗോൾ കൂടി മെസ്സി നേടിയിരുന്നുവെങ്കിലും അത് നിഷേധിക്കപ്പെടുകയായിരുന്നു. ഇതിനിടെ ശ്രദ്ധേയമായത് ലയണൽ മെസ്സിയുടെ മാന്ത്രിക ഡ്രിബ്ലിങ്ങാണ്. നമ്മൾ ഒരുപാട് തവണ കണ്ടിട്ടുള്ള ആ ഡ്രിബ്ലിങ് മികവ് ലിയോ മെസ്സി ഒരിക്കൽ കൂടി ആവർത്തിക്കുകയായിരുന്നു.ത്രോ ലൈനിന് തൊട്ടരികിൽ വെച്ചുകൊണ്ടാണ് ലയണൽ മെസ്സി രണ്ട് പെറു താരങ്ങളെ നാണം കെടുത്തിയത്.
We have to appreciate what we’re watching. We’ll never see something like Messi again
— MC (@CrewsMat10) October 18, 2023
pic.twitter.com/YhYgVdE1ls
തന്റെ ഡ്രിബ്ലിങ് പാടവം കൊണ്ട് ലയണൽ മെസ്സി രണ്ടു താരങ്ങളെ വട്ടം കറക്കുകയായിരുന്നു.ഒരു താരത്തെ നിലത്ത് വീഴ്ത്തുകയും ചെയ്തു. അങ്ങനെ രണ്ടു താരങ്ങളെയും മറികടന്നുകൊണ്ട് ബോളുമായി മുന്നോട്ടുപോകാൻ ലിയോ മെസ്സിക്ക് സാധിച്ചു. അത്ഭുതം നിറഞ്ഞ കണ്ണുകളോട് കൂടിയാണ് മെസ്സിയുടെ ഈ മാന്ത്രികത എല്ലാവരും വീക്ഷിച്ചത്.
This is Lionel Messi, ladies and gentlemen.pic.twitter.com/OWhEYvTBdp
— All About Argentina 🛎🇦🇷 (@AlbicelesteTalk) October 18, 2023
കഴിഞ്ഞ വേൾഡ് കപ്പിൽ ക്രൊയേഷ്യൻ ഡിഫന്ററെ ഇതുപോലെ മെസ്സി വട്ടം കറക്കിയത് ആരാധകർ മറന്നിട്ടില്ല. 36 വയസ്സുള്ള ഒരു മനുഷ്യൻ ഇപ്പോഴും തന്നെ മികവ് അതുപോലെ തുടരുന്നത് എല്ലാവർക്കും ഒരു അത്ഭുതമാണ്. അടുത്തമാസം നടക്കുന്ന മത്സരത്തിൽ ബ്രസീലിനും ഉറുഗ്വക്കും ഏറ്റവും കൂടുതൽ വെല്ലുവിളി സൃഷ്ടിക്കുക ഈ മനുഷ്യൻ തന്നെയായിരിക്കും.