മെസ്സി വന്നു,പന്ത്രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്ന മിയാമി ഒന്നാം സ്ഥാനത്ത്,വൻ കുതിപ്പ്.

ലയണൽ മെസ്സിയുടെ ക്ലബ്ബിലേക്കുള്ള വരവ് എല്ലാ അർത്ഥത്തിലും ഇന്റർ മിയാമിക്ക് വലിയ ഊർജ്ജമാണ് പകർന്നു നൽകിയിട്ടുള്ളത്. അതിന്റെ ഏറ്റവും വലിയ തെളിവ് മെസ്സി കളിച്ച രണ്ടു മത്സരങ്ങളിലും ഇന്റർ മിയാമി വിജയിച്ചു എന്നത് തന്നെയാണ്. കളിക്കളത്തിന് അകത്തും പുറത്തും മെസ്സി എഫക്ട് കാണാൻ തുടങ്ങിയിട്ടുണ്ട്.

ലയണൽ മെസ്സി വന്നതോടുകൂടി മൂല്യത്തിന്റെ കാര്യത്തിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഏറ്റവും പുതിയ കണക്കുകൾ ട്രാൻസ്ഫർ മാർക്കറ്റ് പ്രസിദ്ധീകരിച്ചു കഴിഞ്ഞു.അമേരിക്കയിലെ ഏറ്റവും മൂല്യമേറിയ ക്ലബ്ബുകളുടെ ലിസ്റ്റ് ആയിരുന്നു ഇവർ പബ്ലിഷ് ചെയ്തത്. ലയണൽ മെസ്സി വരുന്നതിനു മുൻപ് ഇന്റർ മിയാമി പന്ത്രണ്ടാം സ്ഥാനത്തായിരുന്നു ഉണ്ടായിരുന്നത്.മെസ്സി വന്നതോടുകൂടി ഇന്റർ മിയാമി ഒന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട്.

ലയണൽ മെസ്സിയുടെ മൂല്യം ചേർന്നതോടുകൂടി മിയാമി അതിവേഗ കുതിപ്പ് നടത്തുകയായിരുന്നു. കൂടാതെ സെർജിയോ ബുസ്ക്കെറ്റ്സ്,ജോർഡി ആൽബ എന്നിവരെ കൂടി ചേർത്തു വായിക്കണം. മെസ്സി വരുന്നതിനു മുൻപ് 43.6 മില്യൺ യൂറോയായിരുന്നു ഇന്റർ മിയാമിയുടെ വാല്യു. പന്ത്രണ്ടാം സ്ഥാനത്തായിരുന്നു ഉണ്ടായിരുന്നത്.

ഒന്നാം സ്ഥാനത്ത് ന്യൂയോർക്ക് സിറ്റി എഫ്സിയായിരുന്നു. 66.8 മില്യൺ യൂറോ ആയിരുന്നു അവരുടെ വാല്യൂ.മെസ്സി വന്നതോടുകൂടി ഇന്ററിന്റെ വാല്യൂ 78.6 മില്യൻ യൂറോ ആയി ഉയർന്നിട്ടുണ്ട്. ന്യൂയോർക്ക് സിറ്റിയേ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിക്കൊണ്ട് ഇന്റർ മിയാമി ഒന്നാം സ്ഥാനം സ്വന്തമാക്കുകയായിരുന്നു. മെസ്സിയുടെ പ്രായം 36 ആയിട്ടും മൂല്യത്തിന്റെ കാര്യത്തിൽ വലിയ വർദ്ധനവാണ് മിയാമി ഉണ്ടാക്കിയിട്ടുള്ളത്.

inter miamiLionel Messi
Comments (0)
Add Comment