ലയണൽ മെസ്സിയുടെ അപാരമായ എഫക്റ്റിനുള്ള ഉദാഹരണമായി ഒരുപാട് കാര്യങ്ങൾ ഇപ്പോൾ പുറത്തോട്ട് വന്നു കഴിഞ്ഞു. വന്നതോടുകൂടി ഇന്റർമിയാമിയുടെ വളർച്ച അതിന്റെ ഏറ്റവും ഉയരത്തിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ്. എല്ലാ മേഖലയിലും അത്ഭുതകരമായ വളർച്ച കൈവരിക്കാൻ ഇന്റർ മിയാമിക്ക് കഴിഞ്ഞിട്ടുണ്ട്.
ഇന്റർ മിയാമിയുടെ ഓണർമാരിൽ ഒരാളാണ് ജോർഹെ മാസ്. അദ്ദേഹം ലയണൽ മെസ്സിയുടെ എഫക്ട് എന്തെന്ന് ഇപ്പോൾ പറഞ്ഞിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇത് വ്യക്തമാക്കിയിട്ടുള്ളത്.The Messi Effect is real എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തുടങ്ങുന്നത്. കൂടാതെ ലയണൽ മെസ്സിയെ സൂചിപ്പിക്കുന്നതിന് വേണ്ടി ഒരു GOAT ഇമോജിയും അദ്ദേഹം നൽകിയിട്ടുണ്ട്.
അതായത് ലയണൽ മെസ്സി ഇന്റർ മയാമിയിൽ ജോയിൻ ചെയ്തതിനുശേഷം ആപ്പിൾ ടിവിയിലെ എംഎൽഎസ് സീസൺ പാസ് സബ്സ്ക്രൈബേഴ്സിന്റെ എണ്ണം ഇരട്ടിയായി വർദ്ധിച്ചിട്ടുണ്ട്. കൂടാതെ ലയണൽ മെസ്സിയുടെ മത്സരങ്ങളുടെ സ്പാനിഷ് ലാംഗ്വേജ് വ്യൂവർഷിപ്പിന്റെ കാര്യത്തിലും അത്ഭുതകരമായ വളർച്ചയാണ് ഉണ്ടായിട്ടുള്ളത്. അതിപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണെന്ന് മാസ് പറയുന്നു.
ലയണൽ മെസ്സിയുടെ ആരാധകരുടെ പവർ മാസ് തിരിച്ചറിയുന്നുണ്ട്. ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള ആരാധകർ ഇപ്പോൾ ലയണൽ മെസ്സിയുടെ അഥവാ ഇന്റർ മിയാമിയുടെ മത്സരം കാണുന്നുണ്ട്.ആ എഫക്റ്റ് ആണ് ജോർഹെ മാസ് തിരിച്ചറിഞ്ഞ് വെളിപ്പെടുത്തിയിട്ടുള്ളത്.