ESPYSന്റെ മൂന്ന് അവാർഡുകൾക്ക് വേണ്ടിയും ഇടം നേടി മെസ്സി.
ലയണൽ മെസ്സിക്ക് ഈ കഴിഞ്ഞ സീസൺ മികച്ച സീസണായിരുന്നു. വേൾഡ് കപ്പ് നേടാൻ കഴിഞ്ഞു എന്നത് തന്നെയാണ് ഏറ്റവും വലിയ നേട്ടം. മാത്രമല്ല ഗോളുകളുടെ കാര്യത്തിലായാലും അസിസ്റ്റുകളുടെ കാര്യത്തിലായാലും അർജന്റീനക്കും പിഎസ്ജിക്കും വേണ്ടി മെസ്സി മികച്ച പ്രകടനം നടത്തിയിട്ടുണ്ട്.
അതുകൊണ്ടുതന്നെ ESPYS ന്റെ മൂന്ന് അവാർഡുകൾക്കുള്ള നോമിനി ലിസ്റ്റിൽ മെസ്സി ഇടം നേടിയിട്ടുണ്ട്.ESPN ന്റെ കീഴിലുള്ള ഓർഗനൈസേഷൻ ആണ് ESPYS.ഏറ്റവും മികച്ച പുരുഷ കായിക താരം,ഏറ്റവും മികച്ച ചാമ്പ്യൻഷിപ്പ് പെർഫോമൻസ്, ഏറ്റവും മികച്ച ഫുട്ബോൾ താരം എന്നീ അവാർഡുകൾക്ക് വേണ്ടിയുള്ള ലിസ്റ്റിലാണ് മെസ്സി ഇടം നേടിയിട്ടുള്ളത്.ആരാധകർക്ക് വോട്ട് രേഖപ്പെടുത്താൻ സാധിക്കും.
ജൂലൈ 12ആം തീയതിയാണ് ഈ അവാർഡ് സെറിമണി നടക്കുക. ഏറ്റവും മികച്ച കായിക താരത്തിനുള്ള ലോറിസ് അവാർഡ് നേരത്തെ മെസ്സി സ്വന്തമാക്കിയിരുന്നു. വേൾഡ് കപ്പിലെ തകർപ്പൻ പ്രകടനമാണ് മികച്ച ചാമ്പ്യൻഷിപ്പ് പെർഫോമൻസിൽ മെസ്സിക്ക് ഇടം നേടിക്കൊടുത്തത്.ഹാലന്റ് ബെസ്റ്റ് സോക്കർ പ്ലെയർ പുരസ്കാരത്തിൽ മെസ്സിക്ക് വെല്ലുവിളിയാവുക. ഏതായാലും ഇതിൽ ഏതൊക്കെ പുരസ്കാരം മെസ്സി നേടും എന്നതാണ് ആരാധകർക്ക് അറിയേണ്ടത്.