ഡിഫൻഡർമാരെ വട്ടം കറക്കി 36കാരനായ മെസ്സി, വേൾഡ് കപ്പ് സെമിഫൈനലിലെ സാമ്യത കണ്ടെത്തി ആരാധകർ.
ഇന്ന് ഓപ്പൺ കപ്പിൽ നടന്ന സെമി ഫൈനൽ മത്സരത്തിൽ ഇന്റർ മയാമി വിജയം നേടിയിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിലാണ് മയാമി ജയം നേടിയത്. ഇതോടെ ഓപ്പൺ കപ്പിന്റെ ഫൈനലിൽ എത്താൻ ഇന്റർ മയാമിക്ക് കഴിഞ്ഞിട്ടുണ്ട്.അടുത്തമാസമാണ് ഈ കലാശ പോരാട്ടം അരങ്ങേറുക.
പതിവുപോലെ ലയണൽ മെസ്സി തന്നെയാണ് ഈ മത്സരത്തിലും തിളങ്ങിയിട്ടുള്ളത്.അതായത് ഒരു ഘട്ടത്തിൽ രണ്ട് ഗോളുകൾക്ക് ഇന്റർ മയാമി പുറകിലായിരുന്നു. പിന്നീട് ലയണൽ മെസ്സിയുടെ രണ്ട് അസിസ്റ്റുകളിൽ നിന്ന് കമ്പാന രണ്ട് ഗോളുകൾ നേടി.ഈ കൂട്ടുകെട്ടാണ് ഇന്റർമയാമിയെ രക്ഷിച്ചെടുത്തത്. മത്സരത്തിന്റെ അവസാനത്തിൽ ലയണൽ മെസ്സി നൽകിയ ആ ക്രോസ് ഒക്കെ അതിമനോഹരമായിരുന്നു.
الأسطورة في نصف نهائي كأس العالم ونصف نهائي الكأس المفتوحة 👑🐐 pic.twitter.com/3IIxiAAzWQ
— Messi Xtra (@M30Xtra) August 24, 2023
മത്സരത്തിൽ ലയണൽ മെസ്സി മികച്ച ഒരു മുന്നേറ്റം നടത്തിയിരുന്നു. എതിർ ഡിഫൻഡർമാരെ വട്ടം കറക്കുന്ന മെസ്സിയെയാണ് നമുക്ക് കാണാൻ കഴിഞ്ഞത്. വളരെ പണിപ്പെട്ടുകൊണ്ടാണ് ഡിഫൻഡർമാർ മെസ്സിയിൽ നിന്നും ആ ബോൾ ക്ലിയർ ചെയ്യുന്നത്.എന്നാൽ ഇതിലെ ഒരു സാമ്യത ഇപ്പോൾ ആരാധകർ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിന്റെ സെമിഫൈനലിൽ ക്രൊയേഷ്യക്കെതിരെ മെസ്സി ഇതുപോലെ ഒരു മുന്നേറ്റം നടത്തിയിട്ടുണ്ട്. അന്ന് കൊവാസിച്ചും ബ്രോസോവിച്ചുമൊക്കെയായിരുന്നു മെസ്സിയെ തടയാൻ ഉണ്ടായിരുന്നത്.
ഏതായാലും മികച്ച പ്രകടനമാണ് ലയണൽ മെസ്സി ഇന്റർ മയാമിക്ക് വേണ്ടി നടത്തുന്നത്. 8 മത്സരങ്ങളിൽ നിന്ന് 10 ഗോളുകളും മൂന്ന് അസിസ്റ്റുകളും ആണ് ലയണൽ മെസ്സി നേടിയിട്ടുള്ളത്. മെസ്സി കളിച്ച ഒരൊറ്റ മത്സരത്തിൽ പോലും ഇന്റർ മയമി തോറ്റിട്ടില്ല എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകതയായി എടുത്ത് പറയേണ്ടത്.