ഇത് മെസ്സിയുടെ ഫാൻ ബോയ് തന്നെ,ഒറ്റ ഡ്രിബിളിൽ രണ്ടുപേരെ നിലത്തു വീഴ്ത്തി,കുട്ടി ആരാധകന്റെ വീഡിയോ വൈറലാകുന്നു.
കഴിഞ്ഞ വേൾഡ് കപ്പ് ക്വാളിഫിക്കേഷൻ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അർജന്റീന വിജയിച്ചിട്ടുള്ളത്.പെറുവാണ് അർജന്റീനയോട് പരാജയം രുചിച്ചത്.സൂപ്പർ താരം ലയണൽ മെസ്സി മത്സരത്തിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അദ്ദേഹമാണ് അർജന്റീനയുടെ രണ്ട് ഗോളുകളും നേടിയിരുന്നത്.
ഗോളുകൾക്ക് പുറമേ മികവാർന്ന നീക്കങ്ങളും മെസ്സിയുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. ഒരു കിടിലൻ ഡ്രിബ്ലിങ് മികവ് മെസ്സിയുടെ ഭാഗത്ത് നിന്ന് നമുക്ക് കാണാൻ കഴിഞ്ഞിരുന്നു.രണ്ട് താരങ്ങളെ വട്ടം കറക്കി നിലത്ത് വീഴ്ത്തുന്ന മെസ്സിയുടെ മികവ് ഏറെ കയ്യടി നേടി.എന്നാൽ ഇതിന് സമാനമായ ഒരു സംഭവമാണ് ആരാധകർ കണ്ടെത്തിയിരിക്കുന്നത്.
അതായത് ഈ മത്സരത്തിനിടയിൽ ഒരു കുട്ടി ആരാധകൻ മൈതാനം കയ്യേറിയിരുന്നു. ലയണൽ മെസ്സിയുടെ ജഴ്സി ധരിച്ച ആരാധകൻ കളിക്കളത്തിലേക്ക് ഓടി വരികയായിരുന്നു. മെസ്സിയെ ലക്ഷ്യം വെച്ചായിരുന്നു അദ്ദേഹം ഓടി വന്നിരുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട രണ്ട് സുരക്ഷ ഉദ്യോഗസ്ഥർ ആ ആരാധകനെ തടയാൻ വേണ്ടി പാഞ്ഞെത്തുകയായിരുന്നു.
A young fan invaded the pitch to meet Leo Messi! 😍 pic.twitter.com/6N604uadwo
— Leo Messi 🔟 Fan Club (@WeAreMessi) October 18, 2023
എന്നാൽ ആ ആരാധകൻ വളരെ വിദഗ്ധമായി അവരിൽ നിന്നും കുതറി മാറി. വേണമെങ്കിൽ ഒരു ഡ്രിബ്ലിങ് എന്നൊക്കെ പറയാം.തൽഫലമായി കൊണ്ട് രണ്ടുപേരും നിലത്ത് വീഴുകയായിരുന്നു.പിന്നീട് ആ ആരാധകൻ മെസ്സിയുടെ അടുക്കൽ എത്തുകയും ചെയ്തു. ഇതിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.
The Maze Runner
— Leo Messi 🔟 Fan Club (@WeAreMessi) October 19, 2023
pic.twitter.com/8PJ1RvKm1A
ആരാധകന്റെ ഒഴിഞ്ഞുമാറലിനെ പലതും പ്രശംസിച്ചിട്ടുണ്ട്.ഡ്രിബ്ലിങ് കണ്ടാലറിയാം ഇവൻ മെസ്സിയുടെ ഫാൻ ബോയ് തന്നെയാണ് എന്നാണ് പലരുടെയും നിരീക്ഷണം. ഏതായാലും ലയണൽ മെസ്സി കളിക്കുന്ന മത്സരത്തിൽ കളിക്കളം കയ്യേറുന്നവരുടെ എണ്ണം വർധിക്കുകയാണ്. എല്ലാ മത്സരത്തിലും ഇത്തരത്തിലുള്ള ആരാധകരുടെ തടസ്സങ്ങൾ മെസ്സിക്ക് നേരിടേണ്ടി വരുന്നുണ്ട്.