Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

പിഎസ്ജിയിലേക്ക് പോകാൻ ആഗ്രഹിച്ചിരുന്നില്ലെന്ന് മെസ്സി, താരത്തിന് ആരാധകരുടെ വക പൊങ്കാല.

2,122

രണ്ടു വർഷങ്ങൾക്കു മുന്നേയായിരുന്നു ലിയോ മെസ്സി ബാഴ്സ വിട്ടു കൊണ്ട് പിഎസ്ജിയിൽ എത്തിയത്.ബാഴ്സയുടെ സാമ്പത്തിക പരാധീനതകൾ കാരണം മെസ്സിയുടെ കരാർ പുതുക്കാൻ കഴിഞ്ഞില്ല.ഇതോടെ മെസ്സി ക്ലബ്ബ് വിടാൻ നിർബന്ധിതരാവുകയായിരുന്നു. പാരീസിൽ എത്തിയ മെസ്സിക്ക് തന്റെ യഥാർത്ഥ കഴിവ് മികവും പുറത്തെടുക്കാൻ കഴിഞ്ഞില്ല.

ഇപ്പോൾ മെസ്സി ഇന്റർ മയാമിയുടെ താരമാണ്. അദ്ദേഹം പിഎസ്ജിയെ കുറിച്ച് ആദ്യമായി സംസാരിച്ചിരുന്നു. അതായത് പിഎസ്ജിയിലേക്ക് പോവാൻ തനിക്ക് പദ്ധതികൾ ഉണ്ടായിരുന്നില്ല,അവിടേക്ക് പോവാൻ താൻ ആഗ്രഹിച്ചിരുന്നില്ല എന്നായിരുന്നു മെസ്സി പറഞ്ഞിരുന്നത്. ബാഴ്സലോണ വിടാൻ തന്നെ താൻ ആഗ്രഹിച്ചിരുന്നില്ലെന്നും മെസ്സി പറഞ്ഞു.

മെസ്സിയുടെ ഈയൊരു സ്റ്റേറ്റ്മെന്റോടുകൂടി പിഎസ്ജി ആരാധകർ ഇളകിയിട്ടുണ്ട്. മെസ്സി തന്റെ മുൻ ക്ലബ്ബിന് അപമാനിച്ചു എന്നാണ് പലരും ട്വിറ്ററിൽ ആരോപിച്ചിട്ടുള്ളത്.പിഎസ്ജി എന്ന ക്ലബ്ബിന്റെ ആരാധകരുടെ ട്വിറ്റർ ഹാൻഡിലുകളായ PSG HUB,PSG REPORT എന്നിവകളിലൊക്കെ തന്നെയും മെസ്സിക്കെതിരെ വിമർശനങ്ങൾ വരുന്നുണ്ട്. മെസ്സി പിഎസ്ജിയിലേക്ക് വന്നില്ലായിരുന്നുവെങ്കിൽ ഒരിക്കലും വേൾഡ് കപ്പ് നേടുമായിരുന്നില്ല എന്നാണ് ഇവർ പറഞ്ഞിട്ടുള്ളത്.

പിഎസ്ജി ഹബ്ബിന്റെ വിമർശനം മറ്റൊരു രീതിയിലാണ്. 160 മില്യൺ യൂറോ മെസ്സി ഇവിടെ നിന്ന് സമ്പാദിച്ചുവെന്നും അതിനോട് ഒരല്പം ആത്മാർത്ഥത പോലും പുലർത്താതെയാണ് സംസാരിച്ചത് എന്നുമാണ് ഇവർ പറഞ്ഞിട്ടുള്ളത്. മെസ്സിയുടെ ജേഴ്സി വാങ്ങിയ ആയിരക്കണക്കിന് ആരാധകരെ മെസ്സി അപമാനിച്ചുവെന്നും മെസ്സി ഒരിക്കലും വിനയമുള്ള ഒരു മനുഷ്യനല്ലെന്നും ഇവർ ആരോപിക്കുന്നുണ്ട്. എന്നാൽ ലയണൽ മെസ്സിയുടെ ആരാധകരുടെ ട്വിറ്റർ ഹാൻഡിലുകൾ ഇവർക്ക് തക്കതായ മറുപടികളും നൽകുന്നുണ്ട്. ഇപ്പോൾ മെസ്സി ആരാധകരും പിഎസ്ജി ആരാധകരും ഏറ്റുമുട്ടുന്ന കാഴ്ചയാണ് ട്വിറ്ററിൽ.