Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

വാ പൊളിച്ച് കണ്ണ് തള്ളി സെറീന വില്യംസ്,കണ്ണീർ തൂകി ബെക്കാം,തുള്ളിച്ചാടി സഹതാരങ്ങൾ,മെസ്സിയുടെ മാസ്മരിക ഫ്രീകിക്കിൽ കണ്ടത്.

4,035

അമേരിക്കയിലെ അരങ്ങേറ്റം അവിശ്വസനീയമാക്കി മാറ്റാൻ സാക്ഷാൽ ലയണൽ മെസ്സിക്ക് കഴിഞ്ഞിരുന്നു. വളരെ കുറച്ച് സമയം കളിച്ച് ഇന്റർ മിയാമിക്ക് വിജയവും നേടിക്കൊടുത്തുകൊണ്ടാണ് ലയണൽ മെസ്സി കളത്തിൽ നിന്നും പിൻവാങ്ങിയത്. അരങ്ങേറ്റ മത്സരത്തിൽ തന്നെ മെസ്സിയുടെ മായാജാലം കാണാൻ മിയാമി ആരാധകർക്ക് ഭാഗ്യം ഉണ്ടാവുകയായിരുന്നു.

മത്സരത്തിന്റെ എക്സ്ട്രാ ടൈമിൽ ലഭിച്ച ഫ്രീകിക്ക് ലയണൽ മെസ്സി മനോഹരമായ ഒരു ഗോളാക്കി മാറ്റുകയായിരുന്നു. നിരവധി അനവധി ഫ്രീകിക്ക് ഗോളുകൾ മെസിയിൽ നിന്നും കണ്ടിട്ടുള്ള ആരാധകർക്ക് ഒരു മനോഹര നിമിഷം കൂടി ലഭിച്ചു. എന്നാൽ അമേരിക്കക്കാർ മെസ്സിയുടെ മനോഹര ഗോൾ കണ്ട് അന്തം വിട്ടിരിക്കുകയായിരുന്നു.

ടെന്നീസ് ലെജണ്ടായ സെറീന വില്യംസ് ലയണൽ മെസ്സിയുടെ അരങ്ങേറ്റം കാണാൻ വേണ്ടി എത്തിയിരുന്നു. മെസ്സിയുടെ ഫ്രീകിക്ക് ഗോൾ കണ്ട് വാ പൊളിച്ച് കണ്ണ് തള്ളി നിൽക്കുന്ന സെറീന വില്യംസിന്റെ റിയാക്ഷൻ ഇപ്പോൾ വൈറലാണ്. ഇന്റർ മിയാമിയുടെ ഉടമസ്ഥനായ ഡേവിഡ് ബെക്കാമിന് തന്റെ സന്തോഷം അടക്കി വെക്കാനായില്ല.അത് കണ്ണീരിന്റെ രൂപത്തിലാണ് പുറത്തേക്ക് വന്നത്. ലയണൽ മെസ്സി ഗോളടിച്ചപ്പോൾ അദ്ദേഹത്തേക്കാൾ സന്തോഷം അദ്ദേഹത്തിന്റെ സഹതാരങ്ങൾക്കായിരുന്നു.അവർ തുള്ളിച്ചാടി ആഘോഷിക്കുന്നതായിരുന്നു നമുക്ക് കാണാൻ കഴിഞ്ഞത്.

വളരെ കാലമായി ഒരു വിജയം കണ്ട ഇന്റർ മിയാമി ലയണൽ മെസ്സിയിലൂടെ ഒരു വിജയം നേടിയിരിക്കുകയാണ്. കൂടുതൽ മികവുറ്റ പ്രകടനങ്ങൾ ഇനി മെസ്സിയിൽ നിന്നും മിയാമിയിൽ നിന്നും ഉണ്ടാവുമെന്നാണ് ആരാധക വിശ്വാസങ്ങൾ.