പ്രായം കൂടുംതോറും ഫ്രീകിക്കിന്റെ മൂർച്ചകൂട്ടി മെസ്സി,ഇന്നിപ്പോൾ ഒരേയൊരു രാജാവ്.
കരിയറിന്റെ തുടക്കത്തിൽ ഒരിക്കലും ലയണൽ മെസ്സി ഒരു മികച്ച ഫ്രീകിക്ക് ടെക്കർ ആയിരുന്നില്ല. ഫ്രീക്കിക്ക് ഗോളുകളും ലയണൽ മെസ്സിക്ക് കുറവായിരുന്നു.ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കാൾ വളരെയധികം പിറകിലായിരുന്നു മെസ്സി ഉണ്ടായിരുന്നത്. പക്ഷേ പ്രായം കൂടുന്തോറും ഫ്രീകിക്കിന്റെ മൂർച്ച കൂട്ടാൻ മെസ്സിക്ക് കഴിഞ്ഞു. ഇപ്പോൾ ലോക ഫുട്ബോളിലെ ഏറ്റവും മികച്ച ഫ്രീക്കിക്ക് ടേക്കർ മെസ്സിയാണ് എന്ന് സംശയങ്ങൾ ഇല്ലാതെ പറയാനാകും.
വേൾഡ് കപ്പ് ക്വാളിഫിക്കേഷൻ മത്സരത്തിൽ അർജന്റീന ഇക്വഡോറിനെ പരാജയപ്പെടുത്തിയത് ലയണൽ മെസ്സിയുടെ ഫ്രീകിക്ക് ഗോൾ മികവിലാണ്. മത്സരത്തിന്റെ സെക്കൻഡ് ലഭിച്ച ഫ്രീകിക്ക് മെസ്സി ഇക്വഡോർ ഡിഫൻഡർമാരുടെ തലക്ക് മുകളിലൂടെ വലയിൽ എത്തിക്കുകയായിരുന്നു.ഗോൾകീപ്പർക്ക് എന്തെങ്കിലും ചെയ്യാനാവുന്നതിനു മുന്നേ അത് വലയിൽ എത്തി. കരിയറിൽ മെസ്സി നേടുന്ന 65ആം ഫ്രീകിക്ക് ഗോളുകളാണ് ഇത്. സമീപകാലത്താണ് ഈ ഭൂരിഭാഗം ഫ്രീകിക്ക് ഗോളുകളും ലയണൽ മെസ്സി നേടിയിട്ടുള്ളത്.
ഈ വർഷം തന്നെ അഞ്ച് ഫ്രീക്കിക്ക് ഗോളുകൾ മെസ്സി നേടി എന്നതാണ് കൗതുകകരമായ കാര്യം.36 വയസ്സുള്ള ഒരു താരമാണ് ഇതെന്ന് ഓർക്കണം. ഇന്റർ മയാമിക്ക് വേണ്ടി രണ്ട് ഫ്രീകിക്ക് ഗോളുകൾ മെസ്സി നേടുന്നത് ഈയിടെയാണ് നമ്മൾ കണ്ടത്.അതിന്റെ തുടർച്ച എന്നോണമാണ് അർജന്റീനയിലും മെസ്സി മഴവില്ല് വിരിയിച്ചത്.
ഈ വർഷം അഞ്ച് ഫ്രീകിക്ക് ഗോളുകൾ, അർജന്റീനക്ക് വേണ്ടി 11 ഫ്രീകിക്ക് ഗോളുകൾ,വേൾഡ് കപ്പ് ക്വാളിഫയറിൽ നാലെണ്ണം, ആകെ 65 ഫ്രീകിക്ക് ഗോളുകൾ. ലയണൽ മെസ്സി തന്നെയാണ് ഇപ്പോൾ ഫ്രീകിക്കുകളുടെ ഒരേയൊരു രാജാവ് എന്ന് തെളിയിക്കുന്നതാണ് ഈ കണക്കുകൾ. ഇനിയും മെസ്സിയുടെ പാദങ്ങളിൽ നിന്ന് മഴവില്ല് വിരിയും.