ഇതാണ്ടാ യഥാർത്ഥ ക്യാപ്റ്റൻ..! ഹാട്രിക്ക് വേണ്ടെന്ന് വെച്ചു,രണ്ട് തവണ ലൗറ്ററോയെ കൊണ്ട് ഗോളടിപ്പിച്ച് മെസ്സി!
ഇന്ന് നടന്ന ഇന്റർനാഷണൽ ഫ്രണ്ട്ലിയിൽ ഒരു കിടിലൻ വിജയമാണ് അർജന്റീന നേടിയിട്ടുള്ളത്. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് അവർ ഗ്വാട്ടിമാലയെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ നാലാം മിനിറ്റിൽ തന്നെ ലിസാൻഡ്രോ മാർട്ടിനസ് ഒരു സെൽഫ് ഗോൾ വഴങ്ങിയിരുന്നു.എന്നാൽ പിന്നീട് അർജന്റീന എതിരാളികൾക്ക് നാല് ഗോളുകൾ തിരികെ നൽകുകയായിരുന്നു.
ലയണൽ മെസ്സിയുടെ മാജിക്കൽ തന്നെയാണ് അർജന്റീന വിജയിച്ചു കയറിയിട്ടുള്ളത്. രണ്ട് ഗോളുകൾക്ക് പുറമേ ഒരു അസിസ്റ്റും മെസ്സി സ്വന്തമാക്കിയിട്ടുണ്ട്. ഇതിനൊക്കെ പുറമേ മെസ്സി എന്ന നായകനാണ് ഇവിടെ കയ്യടി നേടുന്നത്. തന്റെ സഹതാരമായ ലൗറ്ററോ മാർട്ടിനസിനെ കൊണ്ട് ഗോളടിപ്പിക്കുന്ന ഒരു ചുമതലയും ഈ ക്യാപ്റ്റന് ഉണ്ടായിരുന്നു.ലൗറ്ററോ നേടിയ 2 ഗോളുകൾക്ക് പിറകിലും ലയണൽ മെസ്സി ഉണ്ടായിരുന്നു.
ഗ്വാട്ടിമാല ഗോൾകീപ്പർ വഴങ്ങിയ പിഴവിൽ നിന്നും മത്സരത്തിന്റെ പന്ത്രണ്ടാം മിനിട്ടിലാണ് മെസ്സി ഗോൾ നേടുന്നത്. പിന്നീട് മത്സരത്തിന്റെ 39ആം മിനുട്ടിൽ അർജന്റീനക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചു. എന്നാൽ മെസ്സി ഈ പെനാൽറ്റി എടുത്തില്ല. മറിച്ച് തന്റെ സഹതാരമായ ലൗറ്ററോക്ക് ഈ പെനാൽറ്റി നൽകുകയായിരുന്നു.ക്ലബ്ബുകളിൽ ഗോളടിച്ച കൂട്ടുമ്പോഴും സമീപകാലത്ത് അർജന്റീനക്ക് വേണ്ടി ഗോൾ നേടാൻ ബുദ്ധിമുട്ടുന്ന താരമാണ് ലൗറ്ററോ.അദ്ദേഹത്തിന് ആത്മവിശ്വാസം നൽകുക എന്ന ഉദ്ദേശത്തോടുകൂടിയാണ് മെസ്സി ഈ പെനാൽറ്റി അദ്ദേഹത്തിന് നൽകിയത്.
ലൗറ്ററോ പിഴവുകൾ ഒന്നും കൂടാതെ പെനാൽറ്റി വലയിൽ എത്തിച്ചു.ഗോൾ സെലിബ്രേഷനിൽ മെസ്സിക്ക് നന്ദി പറയുകയും ചെയ്തു.അവിടംകൊണ്ടും അവസാനിച്ചില്ല. മത്സരത്തിന്റെ 66ആം മിനിട്ടിൽ മറ്റൊരു ഗോൾ കൂടി ലൗറ്ററോ നേടി.അതിന് നന്ദി പറയേണ്ടതും ലയണൽ മെസ്സി എന്ന താരത്തോടാണ്. ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കെ മെസ്സിക്ക് അത് അനായാസം ഗോളാക്കി മാറ്റാൻ സാധിക്കുമായിരുന്നു. എന്നാൽ മെസ്സി അത് പിറകിലേക്ക് പാസ് നൽകി ലൗറ്ററോയിലേക്ക് എത്തിച്ചു.ലൗറ്ററോ അത് ഗോളാക്കി മാറ്റിക്കൊണ്ട് ഇരട്ട ഗോളുകൾ പൂർത്തിയാക്കുകയും ചെയ്തു.
അതിനുശേഷം മെസ്സി മറ്റൊരു ഗോൾ കൂടി നേടുകയും ചെയ്തു. ചുരുക്കത്തിൽ മത്സരത്തിൽ മെസ്സിക്ക് ഹാട്രിക്ക് നേടാമായിരുന്നു.എന്നാൽ തന്റെ സഹതാരത്തിന്റെ ബുദ്ധിമുട്ട് മനസ്സിലാക്കി മെസ്സി അദ്ദേഹത്തെക്കൊണ്ട് രണ്ടുതവണ ഗോൾ അടിപ്പിക്കുകയായിരുന്നു. ഒരു ക്യാപ്റ്റൻ എന്നതിന്റെ ഉത്തമ ഉദാഹരണമായി മാറിയിരിക്കുകയാണ് മെസ്സി.