മെസ്സിയുടെ അടിയേറ്റത് മർമ്മത്ത്,ഇത്തവണ ശരിക്കും പണികിട്ടി,ആയിരം മാപ്പ് പറഞ്ഞ് റൊമേറോ.

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ലയണൽ മെസ്സി ബാഴ്സലോണയിലേക്ക് തിരിച്ചെത്തും എന്നത് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്ത സ്പാനിഷ് പത്രപ്രവർത്തകനാണ് ജെറാർഡ് റൊമേറോ. ലയണൽ മെസ്സിയെക്കുറിച്ച് പല കാര്യങ്ങളും പുറത്തു വിടാറുള്ള ഒരു സ്പാനിഷ് മാധ്യമപ്രവർത്തകൻ കൂടിയാണ് ഇദ്ദേഹം. എന്നാൽ പലപ്പോഴും വ്യാജവാർത്തകളും ഇദ്ദേഹം അടിച്ചിറക്കാറുണ്ട്. ബാഴ്സ ആരാധകരുടെ പ്രതീക്ഷകൾ മുതലെടുക്കുന്ന രൂപത്തിലുള്ള വാർത്തകൾ ഇദ്ദേഹം ഇറക്കാറുണ്ട്.

എന്നാൽ ലയണൽ മെസ്സി ഇക്കാലമത്രയും റൊമേറോയുടെ വാർത്തകളോട് പ്രതികരിക്കാറില്ലായിരുന്നു.പക്ഷേ സഹിക്കെട്ട മെസ്സി ഇന്നലെ പ്രതികരിച്ചു. അതായത് അവാർഡ് ദാന ചടങ്ങിന് ശേഷം മെസ്സിയും ബാഴ്സ പ്രസിഡണ്ടും തമ്മിൽ ചർച്ചകൾ നടത്തി എന്നായിരുന്നു ഇദ്ദേഹം കണ്ടെത്തിയിരുന്നത്. മെസ്സിക്ക് ഒരു യാത്രയയപ്പ് നൽകുന്നതിനെ ഇവർ തമ്മിൽ ചർച്ചകൾ നടത്തി എന്നും ഇദ്ദേഹം റിപ്പോർട്ട് ചെയ്തിരുന്നു.

എന്നാൽ മെസ്സി തന്റെ ഇൻസ്റ്റഗ്രാമിലൂടെ ഇതിനെതിരെ പ്രതികരിച്ചു. നീ വീണ്ടും നുണ പറയുന്നു എന്നാണ് ആ വാർത്തയുടെ സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്തു കൊണ്ട് പറഞ്ഞത്. ഇത്തവണ ശരിക്കും ജെറാർഡ് റൊമേറോക്ക് പണികിട്ടി. മെസ്സി പരസ്യമായി കൊണ്ട് തന്നെ റൊമേറോക്ക് തിരിച്ചടി നൽകിയതോടെ അദ്ദേഹം പുലിവാല് പിടിക്കുകയാണ് ചെയ്തിട്ടുള്ളത്. ഒടുവിൽ റൊമേറോ മാപ്പ് പറഞ്ഞു.

ഞാൻ എല്ലാവരോടും ആയിരം മാപ്പ് പറയുന്നു,ആയിരത്തിലധികം മാപ്പുകൾ ചോദിക്കുന്നു.ലയണൽ മെസ്സിയുമായി ബന്ധപ്പെട്ട ഒരു കാര്യത്തിൽ ഞാൻ വീണ്ടും വിഡ്ഢിയാക്കപ്പെട്ടു.ഞാൻ പഠിക്കുന്നില്ല.ഞാൻ ക്ഷമ ചോദിക്കുന്നു.ഞാൻ ആകെ പെട്ടിരിക്കുകയാണ്.നിങ്ങൾ എന്നോട് ഇന്ന് പറഞ്ഞ എല്ലാം ഞാൻ അംഗീകരിക്കുന്നു. ഇനി ഇത് ആവർത്തിക്കാതിരിക്കാൻ തീർച്ചയായും ഞാൻ ശ്രദ്ധിക്കും.വീണ്ടും ക്ഷമ ചോദിക്കുന്നു,റൊമേറോ എക്‌സിൽ എഴുതി.

മെസ്സിയെക്കുറിച്ച് നിരവധി റൂമറുകൾ പ്രചരിപ്പിച്ച ഇദ്ദേഹത്തിന് ഇനി അത് സാധിക്കില്ല എന്നത് വ്യക്തമാണ്. നിലവിൽ ബാഴ്സയിലേക്ക് മടങ്ങിയെത്താൻ മെസ്സിക്ക് യാതൊരുവിധ ഉദ്ദേശവും ഇല്ല. പക്ഷേ ഇദ്ദേഹവും മറ്റു സ്പാനിഷ് മാധ്യമങ്ങളും പലപ്പോഴും ഇതേക്കുറിച്ചുള്ള റൂമറുകൾ പടച്ചുവിടുകയാണ് ചെയ്യാറുള്ളത്. മാത്രമല്ല ബാഴ്സയുടെ കുറ്റങ്ങൾ മെസ്സിയുടെ മേൽ പഴിചാരാനും സ്പാനിഷ് മാധ്യമങ്ങൾ ശ്രമിക്കാറുണ്ട്.

Fc Barcelonainter miamiLionel Messi
Comments (0)
Add Comment