അന്താരാഷ്ട്ര മത്സരങ്ങൾ കഴിഞ്ഞതോടുകൂടി ഈ സീസണിന് അവസാനമായിട്ടുണ്ട്.2022/23 സീസണിലെ എല്ലാ മത്സരങ്ങളും അവസാനിച്ചു കഴിഞ്ഞു. സീസൺ അടിസ്ഥാനത്തിലാണ് ഇപ്പോൾ ബാലൺ ഡിഓർ നൽകുന്നത്. ആരാണ് ഇത്തവണ ബാലൺ ഡിഓർ നേടുക എന്നത് ഈ സീസണിലെ കണക്കുകളും പ്രകടനങ്ങളുമാണ് തീരുമാനിക്കുക.
ഗോളിന്റെ പവർ റാങ്കിംഗ് അവർ പബ്ലിഷ് ചെയ്തിട്ടുണ്ട്. അതിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത് ഏഴുതവണ അവാർഡ് നേടിയിട്ടുള്ള ലയണൽ മെസ്സി തന്നെയാണ്. രണ്ടാം സ്ഥാനത്താണ് ഏർലിംഗ് ഹാലന്റ് ഉള്ളത്. അതായത് കഴിഞ്ഞ സീസണിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഈ പ്രാവശ്യത്തെ ബാലൺ ഡിഓർ ലഭിക്കാൻ ഏറ്റവും കൂടുതൽ സാധ്യത മെസ്സിക്കാണ്.
ഒന്നാം സ്ഥാനത്തുള്ള മെസ്സി ഈ സീസണിൽ 39 ഗോളുകളും 25 അസിസ്റ്റുകളും നേടിയിട്ടുണ്ട്. വേൾഡ് കപ്പും ലീഗ് വണ്ണും ട്രോഫി ഡെസ് ചാമ്പ്യൻസും നേടിയിട്ടുണ്ട്. രണ്ടാം സ്ഥാനത്തുള്ള ഹാലന്റ് 56 ഗോളുകളും 9 അസിസ്റ്റുകളും ചാമ്പ്യൻസ് ലീഗ്, പ്രീമിയർ ലീഗ്,FA കപ്പ് കിരീടങ്ങളും നേടിയിട്ടുണ്ട്.
മൂന്നാം സ്ഥാനത്തുള്ള എംബപ്പേ 55 ഗോളുകളും 14 അസിസ്റ്റുകളും ലീഗ് വൺ കിരീടവുമാണ് നേടിയിട്ടുള്ളത്. നാലാം സ്ഥാനത്തുള്ള വിനീഷ്യസ് 25 ഗോളുകളും 26 അസിസ്റ്റുകളും കോപ ഡെൽ റേയും ക്ലബ് വേൾഡ് കപ്പ്, യുവേഫ സൂപ്പർ കപ്പ് എന്നിവയും നേടിയിട്ടുണ്ട്. അഞ്ചാം സ്ഥാനത്തുള്ള ഡി ബ്രൂയിൻ പത്തു ഗോളുകളും 32 അസിസ്റ്റുകളും പ്രീമിയർ ലീഗ്,ചാമ്പ്യൻസ് ലീഗ്,Fa കപ്പ് എന്നിവയും നേടിയിട്ടുണ്ട്. മെസ്സിക്ക് തന്നെയാണ് ഇപ്പോൾ സാധ്യതകൾ.