ലയണൽ മെസ്സിയുടെ സ്റ്റാറ്റിറ്റിക്സുകൾ എപ്പോഴും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. ഗോളിന്റെ കാര്യത്തിലും അസിസ്റ്റിന്റെ കാര്യത്തിലും മെസ്സി പുലർത്തുന്ന മികവ് ഭീകരമാണ്. അതുകൊണ്ടുതന്നെയാണ് ഫുട്ബോൾ ഹിസ്റ്ററിയിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായി കൊണ്ട് മെസ്സിയെ പരിഗണിക്കുന്നത്. ഒരു കമ്പ്ലീറ്റ് ഫുട്ബോളർ എന്ന പരിവേഷമാണ് മെസ്സിക്കുള്ളത്.
കഴിഞ്ഞ ഇന്റർ മിയാമിയുടെ മത്സരത്തിൽ അറ്റ്ലാന്റ യുണൈറ്റഡിനെതിരെ ലയണൽ മെസ്സി രണ്ടു ഗോളുകളും ഒരു അസിസ്റ്റുമാണ് നേടിയത്. അരങ്ങേറ്റ മത്സരത്തിൽ മെസ്സി ഒരു ഫ്രീകിക്ക് ഗോൾ നേടിയിരുന്നു.മിയാമിക്ക് വേണ്ടി രണ്ടു മത്സരങ്ങളിലുമായി ആകെ കുറച്ചു മിനിട്ടുകൾ മാത്രം കളിച്ച താരം നാല് ഗോളുകളിൽ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഒരു മത്സരത്തിൽ രണ്ടോ അതിലധികമോ ഗോളുകൾ നേടുക എന്നത് ലയണൽ മെസ്സി സംബന്ധിച്ചിടത്തോളം പുതുമയുള്ള കാര്യമല്ല.
തന്റെ കരിയറിൽ ആകെ 211 തവണ മെസ്സി ഇക്കാര്യം ചെയ്തു കഴിഞ്ഞു.എഫ്സി ബാഴ്സലോണക്ക് വേണ്ടി 185 തവണയാണ് മെസ്സി ഒരു മത്സരത്തിൽ രണ്ടോ അതിലധികമോ ഗോളുകൾ നേടിയിട്ടുള്ളത്. പാരീസ് സെന്റ് ജർമയിനു വേണ്ടി അഞ്ചുതവണ മെസ്സി ഇത് നേടിയിട്ടുണ്ട്. അർജന്റീനയുടെ ദേശീയ ടീം ജഴ്സിയിൽ 20 തവണയാണ് ലിയോ മെസ്സി രണ്ടു അതിലധികമോ ഗോളുകൾ നേടിയിട്ടുള്ളത്. ഇപ്പോൾ ഇന്റർ മിയാമിക്കുവേണ്ടി ഒരു തവണയും നേടി.
മെസ്സിയുടെ കരിയർ കണക്കുകൾ ഒന്ന് നോക്കാം. ആകെ 1167 മത്സരങ്ങൾ മെസ്സി കരിയറിൽ കളിച്ചു കഴിഞ്ഞു. അതിൽ നിന്ന് 810 ഗോളുകൾ.358 അസിസ്റ്റുകൾ. അതായത് 1168 ഗോൾ പങ്കാളിത്തങ്ങൾ. അവിശ്വസനീയമായ കണക്കുകൾ തന്നെയാണ് ഇത്.