മെസ്സിക്ക് പരിക്കോ? തീരുമാനമെടുക്കാൻ സ്കലോണി.

കഴിഞ്ഞ മത്സരത്തിൽ അർജന്റീന ഇക്വഡോറിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു വിജയിച്ചിരുന്നത്. മത്സരത്തിൽ ലയണൽ മെസ്സിയാണ് അർജന്റീനക്ക് വേണ്ടി ഗോൾ നേടിയത്.മെസ്സിയുടെ ഫ്രീകിക്ക് ഗോളിന്റെ ബലത്തിലാണ് അർജന്റീന മൂന്ന് പോയിന്റ് നേടിയത്.മത്സരത്തിന്റെ അവസാന മിനിറ്റിൽ മെസ്സിയെ പിൻവലിച്ചുകൊണ്ട് പലാസിയോസിനെ ഇറക്കുകയും ചെയ്തിരുന്നു.

മെസ്സി പറഞ്ഞിട്ടാണ് അദ്ദേഹത്തെ പിൻവലിച്ചത് എന്നത് മത്സരശേഷം അർജന്റീനയുടെ കോച്ച് പറഞ്ഞു.താൻ തളർന്നതുകൊണ്ടാണ് പിൻവലിക്കാൻ പറഞ്ഞത് എന്നും ഭാവിയിൽ ഇനിയും ഇത് സംഭവിച്ചേക്കാമെന്നും മെസ്സി ഇതേക്കുറിച്ച് പറഞ്ഞിരുന്നു. മെസ്സിക്ക് പരിക്ക് എന്ന രീതിയിലാണ് റൂമറുകൾ ഒക്കെ വന്നത്. സത്യത്തിൽ മെസ്സിയുടെ ആരോഗ്യസ്ഥിതിയിൽ ഒരല്പം ആശങ്ക നിലനിൽക്കുന്നുണ്ട്.

മസിൽ ഫാറ്റിഗാണ് മെസ്സിയുടെ പ്രശ്നം. 48 ദിവസത്തിനിടെ 36 കാരനായ മെസ്സി കളിച്ചത് 12 മത്സരങ്ങളാണ്.ഇത് അദ്ദേഹത്തിന്റെ ആരോഗ്യത്തെ നന്നായി ബാധിച്ചിട്ടുണ്ട്. ഇനി അടുത്ത മത്സരം ബൊളീവിയയിലെ ലാ പാസിലാണ്. ശ്വാസമെടുക്കാനും കളിക്കാനും വളരെയധികം ബുദ്ധിമുട്ടുള്ള മൈതാനമാണ് ലാ പാസ്.അതുകൊണ്ടുതന്നെ ഈ ഒരു അവസ്ഥയിൽ മെസ്സിയെ അവിടെ കളിപ്പിക്കണോ എന്ന് കാര്യത്തിൽ അർജന്റീന കോച്ചിന് ആശങ്കയുണ്ട്.

ഇന്നോ നാളെയോ ആയി ഈ വിഷയത്തിൽ സ്കലോണി അന്തിമ തീരുമാനം എടുക്കും. ഒന്നുകിൽ മെസ്സി ബൊളീവിയയിലേക്ക് സഞ്ചരിച്ച് അവിടെ കളിക്കും.അല്ലെങ്കിൽ അർജന്റീനയിൽ തന്നെ തുടരും.മെസ്സി ഇല്ലെങ്കിൽ അത് അർജന്റീനക്ക് ഒരല്പം ബുദ്ധിമുട്ടുണ്ടാക്കുന്നതായിരിക്കും.

ArgentinaLionel MessiLionel Scaloni
Comments (0)
Add Comment