വേൾഡ് കപ്പിലെ മെസ്സിയാണ് മയാമിയിലും,അർജന്റീനയെ എങ്ങനെ നയിച്ചുവോ അതേപോലെയാണ് ഇന്ററിനെയും നയിക്കുന്നതെന്ന് പരിശീലകൻ.
ഇന്റർ മയാമി എന്ന ക്ലബ്ബിൽ എത്തിയതിന് പിന്നാലെ ക്ലബ്ബിന്റെ ക്യാപ്റ്റൻ പട്ടവും ലയണൽ മെസ്സിക്കായിരുന്നു ലഭിച്ചിരുന്നത്. ക്യാപ്റ്റൻ ലിയോ മെസ്സി ഒരു യഥാർത്ഥ നായകനായി കൊണ്ട് വിലസുകയാണ്. വളരെ കുറഞ്ഞ സമയം മാത്രം കളിക്കളത്തിൽ ക്ലബ്ബിന് വേണ്ടി ചെലവഴിച്ചിട്ടുള്ള മെസ്സി ഏഴു ഗോളുകളും ഒരു അസിസ്റ്റും നേടിയിട്ടുണ്ട്.ഇന്ററിനെ മുന്നിൽ നിന്ന് നയിച്ച് വിജയങ്ങൾ നേടിക്കൊടുക്കുന്നത് മെസ്സിയാണ്.മെസ്സിയാണ് മുന്നിൽ നിന്നും നയിക്കുന്നത്.
അർജന്റീനക്ക് വേൾഡ് കപ്പ് നേടിക്കൊടുക്കാൻ മെസ്സി എന്ന ക്യാപ്റ്റൻ കഴിഞ്ഞിരുന്നു. വേൾഡ് കപ്പിലെ അതേ ക്യാപ്റ്റനെയാണ് ഇന്റർ മയാമിയിലും കാണാൻ സാധിക്കുന്നതെന്ന് അവരുടെ അർജന്റൈൻ പരിശീലകനായ ജെറാർഡോ മാർട്ടിനോ പറഞ്ഞു കഴിഞ്ഞു. അതേ മെസ്സിയെ നമുക്ക് ഇവിടെ കാണാമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
വേൾഡ് കപ്പിൽ അർജന്റീനയെ എങ്ങനെ നയിച്ചുവോ,അർജന്റീനക്ക് വേണ്ടി എന്തൊക്കെ ചെയ്തു അത് തന്നെയാണ് മെസ്സി ഇവിടെ ചെയ്യുന്നത്.കളത്തിന് അകത്തും പുറത്തുമുള്ള ലയണൽ മെസ്സിയുടെ ലീഡർഷിപ്പ് കഴിഞ്ഞ കുറെ വർഷങ്ങളായി ശ്രദ്ധിക്കപ്പെടുന്ന ഒരു കാര്യമാണ്.മെസ്സി ഇപ്പോൾ മറ്റൊരു തലത്തിലുള്ള ലീഡറായി മാറിയിട്ടുണ്ട്. അതാണ് നമ്മൾ വേൾഡ് കപ്പിൽ കണ്ടത്.പഴയ മെസ്സി അല്ല ഇപ്പോൾ ഉള്ളത്. പരിശീലനങ്ങളിൽ പോലും അദ്ദേഹം വലിയ ഇമ്പാക്ട് ഉണ്ടാക്കുന്നു. മാത്രമല്ല മറ്റുള്ള താരങ്ങളെ നന്നായി സഹായിക്കുകയും ചെയ്യുന്നുണ്ട്,ഇന്റർ മയാമി കോച്ച് പറഞ്ഞു.
വേൾഡ് കപ്പിലെ പല മത്സരങ്ങളിലും മാൻ ഓഫ് ദി മാച്ച് ആയത് മെസ്സിയായിരുന്നു.ഏറ്റവും കൂടുതൽ ഗോൾ കോൺട്രിബ്യൂഷൻസ് നേടിയ മെസ്സി തന്നെയായിരുന്നു ഗോൾഡൻ ബോൾ നേടിയത്.വളരെ അഗ്രസീവായ മെസ്സിയെ ആയിരുന്നു നാം കണ്ടത്.