ഇന്റർ മയാമിയിൽ എത്തിയതിനു ശേഷം ലയണൽ മെസ്സി തുടർച്ചയായി ഒരുപാട് മത്സരങ്ങൾ കളിച്ചിരുന്നു. അതുകൊണ്ടുതന്നെ മസിൽ ഫാറ്റിഗ് മെസ്സിക്ക് വലിയ ഒരു പ്രശ്നമായിരുന്നു. അർജന്റീനയുടെ അവസാനത്തെ മത്സരത്തിൽ മെസ്സി ബെഞ്ചിൽ ഇരിക്കുകയായിരുന്നു. തുടർന്ന് മയാമി അറ്റ്ലാന്റക്കെതിരെയുള്ള മത്സരത്തിന് മെസ്സിയെ ഉൾപ്പെടുത്തിയതുമില്ല.
മെസ്സിയുടെ അഭാവത്തിൽ ഇറങ്ങിയ ഇന്റർ മയാമി വൻ പരാജയം ഏറ്റുവാങ്ങി.5-2 ന്റെ തോൽവിയാണ് മയാമിക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. ഇതോടെ ഇന്ററിന്റെ അപരാജിത കുതിപ്പ് അവസാനിക്കുകയായിരുന്നു. മെസ്സി ഇല്ലാത്തതുകൊണ്ടല്ല തങ്ങൾ ഈ വിജയം നേടിയതെന്നും മെസ്സി ഉണ്ടായിരുന്നുവെങ്കിലും ഇങ്ങനെയൊക്കെ തന്നെയാണ് സംഭവിക്കുക എന്നുമാണ് അറ്റ്ലാന്റ കോച്ച് പറഞ്ഞത്.
മെസ്സി ഇല്ലാത്തത് ഞങ്ങൾക്ക് എക്സ്ട്രാ മോട്ടിവേഷൻ ഒന്നും നൽകിയിട്ടില്ല.മെസ്സി ഉണ്ടായിരുന്നുവെങ്കിലും ഇങ്ങനെയൊക്കെ തന്നെയാണ് സംഭവിക്കുക. കാരണം ടീം അത്രയേറെ ഡിടെർമിനേഷനോട് കൂടിയാണ് കളിച്ചത്. ഞങ്ങൾ വളരെയധികം കോൺഫിഡന്റ് ആയിരുന്നു,ഗോൺസാലോ പിനേഡ പറഞ്ഞു.
Atlanta's response to beating Inter Miami 5-2 without Lionel Messi in the squad 😅 pic.twitter.com/A91WlBoe9T
— ESPN FC (@ESPNFC) September 17, 2023
ഇന്റർ മയാമിയുടെ പരിശീലകനായ ടാറ്റ മാർട്ടിനോക്കും ഇതിന് സമാനമായ ഒരു അഭിപ്രായം തന്നെയാണ് ഉള്ളത്.ലയണൽ മെസ്സി ഇല്ലാത്തതല്ല പ്രശ്നം എന്നാണ് ഇദ്ദേഹം പറഞ്ഞത്. മറിച്ച് ആർട്ടിഫിഷൽ ഗ്രാസുകളിൽ അഥവാ ടർഫിൽ കളിച്ചതാണ് പ്രശ്നം എന്നാണ് കോച്ച് പറഞ്ഞത്.അറ്റ്ലാന്റയുടെ ഗ്രൗണ്ട് ടർഫാണ്.
ലയണൽ മെസ്സിയുടെ അഭാവത്തിന് ഇതിൽ യാതൊരുവിധ പങ്കുമില്ല.പ്രശ്നം എന്തെന്നാൽ മൈതാനം തന്നെയാണ്.ഒറിജിനൽ ഗ്രാസ് അല്ലല്ലോ, ആർട്ടിഫിഷൽ ടർഫ് അല്ലേ? മസിൽ ഫാറ്റിഗ് മൂലമാണ് മെസ്സിയും ആൽബയും കളിക്കാതിരുന്നത്,ഇന്റർ മയാമി കോച്ച് പറഞ്ഞു. ഇനിയുള്ള മത്സരങ്ങൾ വിജയിക്കൽ ഇന്ററിന് അത്യാവശ്യമാണ്. എന്നാൽ മാത്രമേ പ്ലേഫിലേക്ക് കയറാൻ സാധിക്കുകയുള്ളൂ.