1176 ഗോൾ കോൺട്രിബ്യൂഷൻസ്,44 കിരീടങ്ങൾ, ലയണൽ മെസ്സിയുടെ കരിയർ കണക്കുകൾ അവിശ്വസനീയം.
ലയണൽ മെസ്സി ഇന്റർ മയാമിയിലേക്ക് വരുമ്പോൾ അദ്ദേഹത്തിന്റെ കടുത്ത ആരാധകർക്ക് പോലും ചില സംശയങ്ങൾ ബാക്കിയായിരുന്നു. മെസ്സിക്ക് ഉടനെ തന്നെ ഇന്റർ മയാമിയിൽ തുടങ്ങാൻ കഴിയുമോ എന്ന ചോദ്യം അവരെ അലട്ടിയിരുന്നു.കാരണം അത്രയേറെ പരിതാപകരമായ ഒരു അവസ്ഥയിലായിരുന്നു ഇന്റർ മയാമി ഉണ്ടായിരുന്നത്. മാത്രമല്ല പാരീസിൽ അഡാപ്റ്റാവാൻ മെസ്സി ബുദ്ധിമുട്ടിയതും അവർക്ക് ഓർമ്മയുണ്ടായിരുന്നു.
പക്ഷേ ആദ്യ മത്സരം തൊട്ട് ലയണൽ മെസ്സി ഇത്തരം സംശയങ്ങളെ കാറ്റിൽ പറത്തി കളഞ്ഞു. ലയണൽ മെസ്സി കളിച്ച എല്ലാ മത്സരങ്ങളിലും ഇന്റർ മയാമി വിജയിച്ചു കഴിഞ്ഞു. 8 മത്സരങ്ങളിൽ നിന്ന് 13 ഗോൾ കോൺട്രിബ്യൂഷൻസ് ആണ് മെസ്സി നേടിയിട്ടുള്ളത്.10 ഗോളുകളും മൂന്ന് അസിസ്റ്റുകളും. അവസാനത്തെ മത്സരത്തിൽ ഗോൾ നേടാനായിട്ടില്ലെങ്കിലും രണ്ട് അസിസ്റ്റുകൾ ലയണൽ മെസ്സി നേടിയിരുന്നു.
മെസ്സിയുടെ കരിയർ കണക്കുകൾ അവിശ്വസനീയമായ രീതിയിൽ മുന്നോട്ടു പോവുകയാണ്. കരിയറിൽ ആകെ 817 ഗോളുകളാണ് ലയണൽ മെസ്സി നേടിയിട്ടുള്ളത്.അസിസ്റ്റുകളുടെ എണ്ണം 359 ആയിട്ടുണ്ട്.അതായത് 1176 ഗോൾ കോൺട്രിബ്യൂഷൻസ്. മാത്രമല്ല 44 കിരീടങ്ങൾ മെസ്സി നേടിയിട്ടുണ്ട്.ലോകചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയിട്ടുള്ള താരം മെസ്സിയാണ്.
64 ഫ്രീകിക്ക് ഗോളുകളാണ് മെസ്സി നേടിയിട്ടുള്ളത്.7 ബാലൺഡി’ഓർ അവാർഡുകളും ആറ് ഗോൾഡൻ ബൂട്ടുകളും മെസ്സി നേടിയിട്ടുണ്ട്. ഈ രണ്ട് അവാർഡുകളും ഏറ്റവും കൂടുതൽ നേടിയ താരവും മെസ്സിയാണ്. ചുരുക്കത്തിൽ മെസ്സിയുടെ തട്ടിച്ചു നോക്കാൻ പറ്റിയ താരം ഇപ്പോൾ ഇല്ല എന്ന് അർത്ഥം. അത്രയേറെ ലിയോ മെസ്സി വളർന്നു കഴിഞ്ഞു.