മെസ്സിയെ ഇന്റർ എന്ന് പ്രസന്റ് ചെയ്യും? മെസ്സിയുടെ അരങ്ങേറ്റം എന്നുണ്ടാവും?
മിയാമിയിലാണ് ഇനി തന്റെ കരിയറിന്റെ ബാക്കികാലം ലിയോ മെസ്സി ചിലവഴിക്കുക. ഇന്റർ മിയാമിയുടെ പിങ്ക് ജേഴ്സിയിൽ മെസ്സിയെ ഇനി നമുക്ക് കാണാനാവും. രണ്ടര വർഷത്തേക്കുള്ള കോൺട്രാക്ടാണ് മെസ്സി ഇന്റർ മിയാമിയുമായി സൈൻ ചെയ്യാൻ പോകുന്നത്. അമേരിക്കയിൽ ലീഗ് ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്.
അതുകൊണ്ടുതന്നെ മെസ്സിയുടെ അരങ്ങേറ്റം എത്രയും പെട്ടെന്ന് നടത്താനാണ് ഇന്റർ മിയാമി ആഗ്രഹിക്കുന്നത്. ടെലിവിഷൻ പബ്ലിക്കാ എന്ന അർജന്റീന മീഡിയ ഇതിന്റെ ഡേറ്റ് പുറത്തുവിട്ടു കഴിഞ്ഞു. അതായത് ജൂലൈ 16 തീയതി മെസ്സിയെ ഇന്റർ മിയാമി പ്രസന്റ് ചെയ്യും. അതിനുശേഷം വൈകാതെ മെസ്സിയുടെ അരങ്ങേറ്റം ഉണ്ടാവുകയും ചെയ്യും.
ജൂലൈ 22ആം തീയതി മെക്സിക്കൻ ക്ലബ്ബായ ക്രൂസ് അസൂളിനെ ലീഗ്സ് കപ്പിൽ ഇന്റർ മിയാമി നേരിടുന്നുണ്ട്.ആ മത്സരത്തിലായിരിക്കും ലിയോ മെസ്സിയുടെ അരങ്ങേറ്റം ഉണ്ടാവുക. മിയാമിയുടെ മൈതാനത്ത് തന്നെയാണ് ആ മത്സരം നടക്കുന്നത്. മെസ്സിയുടെ അമേരിക്കയിലെ അരങ്ങേറ്റം കാണാൻ വേണ്ടി പലരും കാത്തിരിക്കുന്നുണ്ട്.
ഇന്റർ മിയാമി ഇപ്പോൾ മോശം പ്രകടനമാണ് നടത്തുന്നത്. മെസ്സി വരുമ്പോൾ ചെറിയൊരു ആത്മവിശ്വാസം ക്ലബ്ബിന് ലഭിച്ചേക്കും. കൂടാതെ ബുസ്ക്കെറ്റ്സും മിയാമിയിലേക്ക് തന്നെയാണ്. അദ്ദേഹത്തിന്റെ അരങ്ങേറ്റവും വൈകാതെ ഉണ്ടാവും.