അമേരിക്കയിലും ലിയോ മെസ്സി രാജാവായി വാഴുകയാണ്. ഒരു രാജകീയ തുടക്കമാണ് ഇന്റർ മയാമിയിൽ ലയണൽ മെസ്സിക്ക് ലഭിച്ചിട്ടുള്ളത്. ആദ്യമത്സരത്തിൽ ഒരു ഫ്രീകിക്ക് ഗോൾ, പിന്നീട് നടന്ന എല്ലാ മത്സരങ്ങളിലും രണ്ടു വീതം ഗോളുകൾ. എല്ലാ മത്സരങ്ങളിലും ഇന്റർ മയാമി വിജയിക്കുകയും ചെയ്തു.
അവസാന മത്സരത്തിൽ ഡല്ലാസ് എഫ്സിയെയാണ് അവരുടെ സ്റ്റേഡിയത്തിൽ വെച്ച് മയാമി തോൽപ്പിച്ചത്. രണ്ട് ഗോളുകൾ മെസ്സി നേടി. അദ്ദേഹത്തിന്റെ രണ്ടാമത്തെ ഗോൾ ഒരു ഫ്രീകിക്കിൽ നിന്നായിരുന്നു.മെസ്സി അത് വിദഗ്ധമായി കൊണ്ട് ഗോൾപോസ്റ്റിലേക്ക് എത്തിക്കുകയും ഇന്റർ മയാമിക്ക് ജീവൻ നൽകുകയുമായിരുന്നു.
എന്നാൽ ഒരു വീഡിയോ ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ലയണൽ മെസ്സിക്ക് ലഭിച്ച സ്ഥാനത്തു നിന്നും അദ്ദേഹം ബോൾ നീക്കി നീക്കി കൊണ്ടുവരുന്ന വീഡിയോയാണ് പുറത്തേക്ക് വന്നിട്ടുള്ളത്.ഫ്രീകിക്ക് ലഭിച്ച അതേ പൊസിഷനിൽ നിന്നല്ല മെസ്സി കിക്ക് എടുത്തിട്ടുള്ളത്.മറിച്ച് റഫറിയുടെ കണ്ണ് വെട്ടിച്ച് മെസ്സി പൊസിഷൻ മാറ്റുകയായിരുന്നു.
The Messi freekick cheat no one noticed 💥😂
— A tired Man U Fan (@fakaza247) August 8, 2023
pic.twitter.com/mAUZU8pZia
അഞ്ച് തവണ മെസ്സി നീക്കി വെക്കുന്നത് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.എന്നിട്ട് അവിടെ നിന്ന് മെസ്സി ഫ്രീകിക്ക് എടുക്കുകയും ഗോളാക്കി മാറ്റുകയും ചെയ്തു. മെസ്സി തനിക്ക് പറ്റിയ പൊസിഷനിലേക്ക് കള്ളക്കളിയിലൂടെ പന്ത് എത്തിച്ചു എന്നാണ് വിമർശകർ ഉന്നയിക്കുന്നത്.ആ ഫ്രീകിക്ക് ഗോളിൽ സമനില നേടിയ ഇന്റർ മയാമി പെനാൽറ്റി ഷൂട്ടൗട്ടിൽ പിന്നീട് വിജയിക്കുകയും ചെയ്തു.