ഇന്ന് മേജർ ലീഗ് സോക്കറിൽ നടന്ന മത്സരത്തിൽ ഇന്റർ മയാമിയും നാഷ്‌വിൽ എസ്സിയും തമ്മിലായിരുന്നു മത്സരിച്ചിരുന്നത്.മത്സരം ഗോൾ രഹിത സമനിലയിൽ കലാശിക്കുകയായിരുന്നു.ഇന്റർ മയാമിയുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് മത്സരം നടന്നത്.രണ്ട് ടീമുകൾക്കും ഗോളടിക്കാൻ കഴിഞ്ഞില്ല.
മെസ്സി കളിച്ച എല്ലാ മത്സരങ്ങളിലും വിജയിച്ച മയാമിക്ക് ഇത്തവണ അതിന് കഴിഞ്ഞില്ല. മാത്രമല്ല മെസ്സി ഗോളോ അസിസ്റ്റോ നേടാത്ത ആദ്യത്തെ മത്സരം കൂടിയാണിത്.നേരത്തെ ലീഗ്സ് കപ്പിൽ മെസ്സി നേടിയ ഒരു ഫ്രീകിക്ക് ഗോൾ വിവാദമായിരുന്നു. എന്തെന്നാൽ ഫ്രീകിക്ക് എടുക്കേണ്ട യഥാർത്ഥ പൊസിഷനിൽ നിന്നും മാറി മറ്റൊരു പൊസിഷനിൽ നിന്നായിരുന്നു മെസ്സി ഫ്രീകിക്ക് എടുത്തിരുന്നത്.
حكم المباراة يطلب من الأسطورة ميسي عدم تقديم مكان الكرة pic.twitter.com/ewfuwhgMff
— Messi Xtra (@M30Xtra) August 31, 2023
അഞ്ച് തവണ മാറ്റം വരുത്തി കൊണ്ടായിരുന്നു മെസ്സി തനിക്ക് കംഫർട്ടബിളായ ഒരു പൊസിഷനിൽ ബോൾ എത്തിച്ച് ഫ്രീകിക്ക് എടുത്തത്.ഇന്നലെയും സമാനമായ ഒരു സംഭവം നടന്നിരുന്നു. തനിക്ക് ലഭിച്ച ഫ്രീകിക്ക് റഫറി അനുവദിച്ച യഥാർത്ഥ പൊസിഷനിൽ നിന്ന് എടുക്കാൻ തയ്യാറായിരുന്നില്ല.മറിച്ച് കൂടുതൽ വശത്തേക്ക് മാറ്റിവെക്കുകയായിരുന്നു.
— Messi Xtra (@M30Xtra) August 31, 2023
എന്നാൽ റഫറി ഇത് ശ്രദ്ധിക്കുകയും അതിന് അനുവദിക്കാതിരിക്കുകയും ചെയ്തു. മെസ്സിയുടെ യഥാർത്ഥ പൊസിഷനിൽ വെക്കാൻ റഫറി ആവശ്യപ്പെടുന്നത് വീഡിയോയിൽ കാണാം. പക്ഷേ മെസ്സിക്ക് മനസ്സ് വരുന്നില്ല.അദ്ദേഹം വീണ്ടും ആ പൊസിഷൻ മാറ്റി കംഫർട്ടബിൾ ആയ ഒരു പൊസിഷനിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നുണ്ട്.പക്ഷേ റഫറി അതിന് സമ്മതിക്കുന്നുമില്ല.
ميسي والحكم 🤣 pic.twitter.com/2EHZULnCSl
— Messi World (@M10GOAT) August 31, 2023
ഏതായാലും ഇത്തവണ ഗോളാക്കി മാറ്റാൻ മെസ്സിക്ക് കഴിഞ്ഞില്ല.മത്സരത്തിൽ മെസ്സി മികച്ച മുന്നേറ്റങ്ങളൊക്കെ നടത്തിയിരുന്നു. പക്ഷേ മികച്ച രീതിയിൽ ഡിഫൻഡ് ചെയ്യാൻ നാഷ്‌വിൽ എസ്സിക്ക് സാധിക്കുകയായിരുന്നു.ചില ഗോളവസരങ്ങൾ ഒക്കെ ഇന്റർമയാമി താരങ്ങൾക്ക് കിട്ടിയെങ്കിലും അതൊന്നും ഗോളാക്കി മാറ്റാൻ കഴിഞ്ഞില്ല.