ഫൈനലിന് മുന്നേ മൈതാനത്ത് Suii സെലിബ്രേഷനുമായി ജിയാന്നിസ്, മത്സരശേഷം മെസ്സിയുടെ മികവിനെ വാഴ്ത്തി എൻബിഎ സ്റ്റാർ.
ലീഗ്സ് കപ്പ് ഫൈനൽ മത്സരത്തിൽ ഇന്റർ മയാമിയും നാഷ്‌വിൽ എസ്സിയും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.നാഷ്‌വില്ലിന്റെ മൈതാനത്ത് വെച്ചായിരുന്നു ഈ മത്സരം നടന്നിരുന്നത്.NBA സൂപ്പർ താരങ്ങളിൽ ഒരാളാണ് ജിയാന്നിസ്. മാത്രമല്ല അദ്ദേഹം നാഷ്‌വിൽ എസ്സിയുടെ ഉടമസ്ഥന്മാരിൽ ഒരാളുമാണ്. കൂടാതെ കടുത്ത ഫുട്ബോൾ ആരാധകനുമാണ്.
ഈ ഫൈനൽ മത്സരം കാണാൻ വേണ്ടി മൈതാനത്ത് എത്തിയിരുന്നു. മത്സരത്തിനു മുന്നേ അദ്ദേഹം കളിക്കളത്തിൽ ഇറങ്ങിക്കൊണ്ട് പന്ത് തട്ടി വലയിൽ എത്തിച്ചിരുന്നു. തുടർന്ന് അദ്ദേഹം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രശസ്തമായ SUII സെലിബ്രേഷൻ നടത്തുകയായിരുന്നു. ലയണൽ മെസ്സിക്കെതിരെ അദ്ദേഹത്തിന്റെ ടീം ഫൈനൽ മത്സരം കളിക്കാൻ ഇറങ്ങുന്നതിന്റെ തൊട്ടു മുന്നേയാണ് ഇദ്ദേഹം തമാശക്ക് SUII സെലിബ്രേഷൻ അത്രയധികം കാണികളുടെ മുന്നിൽ വെച്ചുകൊണ്ട് നടത്തിയത്.
Suuuiiiii😂 pic.twitter.com/W8srpoQ8g0
— Giannis Antetokounmpo (@Giannis_An34) August 20, 2023
പക്ഷേ മത്സരത്തിൽ അദ്ദേഹം ലയണൽ മെസ്സിയുടെ ചൂട് അറിഞ്ഞു.മെസ്സിയാണ് അദ്ദേഹത്തിന്റെ ടീമിനെതിരെ ആദ്യ ഗോൾ നേടിയത്. അതും ഒരു തകർപ്പൻ ഗോളായിരുന്നു. പിന്നീട് പെനാൽറ്റി ഷൂട്ടൗട്ട് അതിജീവിച്ചുകൊണ്ട് ഇന്റർമയാമി കിരീടം നേടി.ജിയാന്നിസിന്റെ ക്ലബ്ബായ നാഷ്‌വില്ലിന് ലയണൽ മെസ്സിക്ക് മുന്നിൽ തലകുനിക്കേണ്ടി വരികയായി.ഇതിന് പിന്നാലെ ഇദ്ദേഹത്തിന്റെ ട്വീറ്റ് വന്നു.മെസ്സി..റെസ്‌പെക്ട് എന്നാണ് ഇദ്ദേഹം എഴുതിയത്.മെസ്സിയുടെ മികവിനെ അംഗീകരിക്കേണ്ടി വരികയായിരുന്നു.
കൂടാതെ തോൽവി സമ്മതിച്ചുകൊണ്ട് അദ്ദേഹം ഒരു കുറിപ്പും ഇറക്കിയിട്ടുണ്ട്. തങ്ങൾ ആഗ്രഹിച്ച ഒരു റിസൾട്ട് അല്ല ലഭിച്ചതെന്നും എന്നാൽ നാഷ്‌വിൽ എസ്സി പൂർവാധികം ശക്തിയോടെ തിരിച്ചുവരും എന്നും ഇദ്ദേഹം കുറിച്ചു. ഫുട്ബോൾ താരങ്ങളായ നെയ്മർ,എംബപ്പേ എന്നിവരുമായുമൊക്കെ വളരെയധികം സൗഹൃദം പുലർത്തുന്ന വ്യക്തിയാണ് ജിയാന്നിസ്.