മെസ്സി ലോണിൽ ബാഴ്സയിലേക്കെത്തുമോ എന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി ഇന്റർ മിയാമിയുടെ ഉടമസ്ഥൻ.

ലയണൽ മെസ്സി ഇപ്പോൾ അമേരിക്കയിലെ ക്ലബ്ബായ ഇന്റർ മിയാമിയുടെ താരമാണ്. സ്വപ്നതുല്യമായ ഒരു സ്റ്റാർട്ട് തന്നെ മെസ്സിക്ക് ഇപ്പോൾ ലഭിച്ചിട്ടുണ്ട്. രണ്ടു മത്സരങ്ങൾ കളിച്ച മെസ്സി മൂന്ന് ഗോളുകളും ഒരു അസിസ്റ്റും നേടിക്കഴിഞ്ഞു. യൂറോപ്പിന് പുറത്ത് അമേരിക്കയിലും തനിക്ക് കാര്യങ്ങൾ എളുപ്പമാണെന്ന് മെസ്സി തെളിയിച്ചു കഴിഞ്ഞു.

ലയണൽ മെസ്സിയെ വീണ്ടും തങ്ങളുടെ ക്ലബ്ബിലേക്ക് എത്തിക്കാൻ എഫ്സി ബാഴ്സലോണയുടെ മാനേജ്മെന്റ് ശ്രമിച്ചിരുന്നു.എന്നാൽ മെസ്സി ഇന്റർ മിയാമിയെ തിരഞ്ഞെടുക്കുകയായിരുന്നു. മെസ്സി ലോണിൽ ബാഴ്സലോണക്ക് വേണ്ടി ഇനി ഒരിക്കൽ കൂടി കളിക്കും എന്ന വാർത്ത പിന്നീട് വന്നു. ഇതിലെ നിലപാട് ഇന്റർ മിയാമിയുടെ ഉടമസ്ഥന്മാരിൽ ഒരാളായ ജോർഗെ മാസ് പറഞ്ഞിട്ടുണ്ട്.മെസ്സി ലോണിൽ പോവില്ല എന്നാണ് ഇദ്ദേഹം പറഞ്ഞത്.

ലയണൽ മെസ്സി ബാഴ്സലോണയിലേക്ക് ലോണിൽ പോവില്ല.അതൊരിക്കലും സംഭവിക്കില്ല. മെസ്സി ബാഴ്സയിൽ നല്ലൊരു ഫെയർവെൽ അർഹിക്കുന്നുണ്ട്. ആ ഫെയർവെല്ലിനു വേണ്ടി ഞാൻ എന്നെക്കൊണ്ട് ആവുന്ന സഹായങ്ങൾ ചെയ്യും. കാരണം മെസ്സിക്ക് ബാഴ്സയിൽ നിന്നും ഒരു യാത്രയപ്പ് അർഹിക്കുന്നുണ്ട്, ഇന്റർ മിയാമിയുടെ ഉടമസ്ഥൻ പറഞ്ഞു.

2025 വരെയാണ് മെസ്സി ഇന്റർ മിയാമിയുടെ താരമായി തുടരുക. മെസ്സിക്ക് ബാഴ്സയിലേക്ക് തിരികെ വരാറുള്ള അവസരമായിരുന്ന കഴിഞ്ഞ ട്രാൻസ്ഫറിൽ ഉണ്ടായിരുന്നത്. പക്ഷേ ബാഴ്സയുടെ ഫിനാൻഷ്യൽ പ്രോബ്ലം കാരണം സാഹചര്യങ്ങൾ കോംപ്ലിക്കേറ്റഡ് ആവുകയായിരുന്നു. ഇതോടെയാണ് മെസ്സി മിയാമിലേക്ക് വരാൻ തീരുമാനിച്ചത്.

Fc Barcelonainter miamiLionel Messi
Comments (0)
Add Comment