എജ്ജാതി ഗോളാണ് മെസ്സീ…ലീഗ്സ് കപ്പ് കൈക്കലാക്കി ഇന്റർ മയാമി.
ലയണൽ മെസ്സി എന്ന താരം ഇന്റർ മയാമിയെ കിരീടത്തിലേക്കും ചരിത്രത്തിലേക്കും നയിച്ചിരിക്കുന്നു. ചരിത്രത്തിലാദ്യമായി കൊണ്ട് ലീഗ്സ് കപ്പ് ഇന്റർ മയാമി നേടിയിരിക്കുന്നു. അതിന് കാരണക്കാരൻ ലയണൽ മെസ്സിയാണ്.നാഷ്‌വില്ലിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ചു കൊണ്ടാണ് ഇന്റർ മയാമി കിരീടം കൈകലാക്കിയിരിക്കുന്നത്.
മത്സരത്തിന്റെ 23 മിനിട്ടിലാണ് ലയണൽ മെസ്സിയുടെ മാസ്മരിക ഗോൾ പിറക്കുന്നത്. ബോക്സിനെ വെളിയിൽ നിന്നും ലഭിച്ച പന്തുമായി മുന്നേറിയ ലയണൽ മെസ്സി ഒരു തകർപ്പൻ ഷോട്ടിലൂടെ പന്ത് വലയിൽ എത്തിക്കുകയായിരുന്നു. മെസ്സിയുടെ കിടിലൻ ഗോൾ ആരാധകർ എല്ലാവരും അമ്പരന്നു. എന്നാൽ 53 മിനിട്ടിൽ പിക്കാൾട്ട് നാഷ്‌വില്ലിന് സമനില ഗോൾ നേടിക്കൊടുക്കുകയായിരുന്നു. പിന്നീട് ഗോളുകൾ ഒന്നും വരാതായതോടുകൂടി മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി.
This angle of Lionel Messi's goal.pic.twitter.com/VtgmT1dJl3
— Roy Nemer (@RoyNemer) August 20, 2023
ഒരു മാരത്തൺ പെനാൽറ്റി ഷൂട്ടൗട്ട് തന്നെയാണ് നടന്നത്. രണ്ടാം പെനാൽറ്റി നാഷ്‌വിൽ പാഴാക്കിയപ്പോൾ ഇന്റർ മയാമിക്ക് പ്രതീക്ഷ ഉണ്ടായിരുന്നു.എന്നാൽ അഞ്ചാം പെനാൽറ്റി ഇന്റർ പാഴാക്കുകയായിരുന്നു. അതോടെ പെനാൽറ്റി ഷൂട്ടൗട്ട് വീണ്ടും നീണ്ടു പോയി. ഏറ്റവും ഒടുവിൽ ഗോൾ കീപ്പർമാർ തമ്മിലായിരുന്നു പെനാൽറ്റി എടുത്തിരുന്നത്. മായാമി ഗോൾ കീപ്പറായ കല്ലണ്ടർ ലക്ഷ്യം കണ്ടപ്പോൾ എതിർ ഗോൾകീപ്പറുടെ പെനാൽറ്റി കല്ലണ്ടർ പരാജയപ്പെടുത്തുകയായിരുന്നു.ഇതോടെ ഇന്റർ മയാമി കിരീടം നേടുകയായിരുന്നു.
LIONEL MESSI
— All About Argentina 🛎🇦🇷 (@AlbicelesteTalk) August 20, 2023
OH MY GOD
WHAT A GOAL
pic.twitter.com/4jo7GvLHuH
ലയണൽ മെസ്സി തന്നെയാണ് ഇവിടെ താരമായിട്ടുള്ളത്.10 ഗോളുകളാണ് ഈ ടൂർണമെന്റിൽ മെസ്സി നേടിയിട്ടുള്ളത്.7 മത്സരങ്ങളിൽ നിന്ന് 10 ഗോളുകളും ഒരു അസിസ്റ്റം നേടിയ മെസ്സി തന്നെയാണ് ഇന്റർ മയാമിക്ക് കിരീടം നേടി കൊടുത്തിരിക്കുന്നത്.