കൊച്ചുകുട്ടിയെ പോലെ തുള്ളിച്ചാടി മെസ്സി,വായുവിലെറിഞ്ഞ് സഹതാരങ്ങൾ, വാരിപ്പുണർന്ന് ഡേവിഡ് ബെക്കാം.

ലയണൽ മെസ്സിയുടെ വരവ് അത്ഭുതകരമായ ഒരു മാറ്റം തന്നെയാണ് ഇന്റർ മയാമി എന്ന ക്ലബ്ബിൽ ഉണ്ടാക്കിയത്. എല്ലാ അർത്ഥത്തിലും തകർന്ന് തരിപ്പണമായി നിൽക്കുന്ന ഒരു ടീം പുതുജീവൻ കിട്ടിയതുപോലെയാണ് ഉയർത്തെഴുന്നേറ്റു വന്നത്. ആ ജീവൻ നൽകിയത് ലയണൽ മെസ്സിയായിരുന്നു. കൂട്ടിന് ജോർഡി ആൽബയും സെർജിയോ ബുസ്ക്കെറ്റ്സും ഉണ്ടായിരുന്നു.

അവിടെ നിന്ന് തുടങ്ങിയ കുതിപ്പ് ഇപ്പോൾ അവസാനിച്ചത് ലീഗ്സ് കപ്പ് കിരീടത്തിലാണ്. ഒന്നുമല്ലാത്ത ഒരു ടീം ഒടുവിൽ തങ്ങളുടെ ചരിത്രത്തിലെ ആദ്യ കിരീടം നേടി. അതും ലയണൽ മെസ്സിയുടെ ക്യാപ്റ്റൻസിയിൽ. ഇന്റർ മയാമിയുടെ ചരിത്രത്തിൽ ഇതിലും വലിയ ഒന്ന് ഇനി സംഭവിക്കാനില്ല.വളരെ ആവേശകരമായ ഒരു മത്സരമായിരുന്നു. പ്രത്യേകിച്ച് ഒരു മാരത്തൻ പെനാൽറ്റി ഷൂട്ടൗട്ട് ആണ് നടന്നത്.22 പെനാൽറ്റികളാണ് ആകെ മത്സരത്തിൽ എടുത്തത്.

അങ്ങനെ ത്രില്ലറിനൊടുവിൽ ലയണൽ മെസ്സിയുടെ ഇന്റർ മയാമി കിരീടം നേടി. കിരീടം നേടിയ ആ മുഹൂർത്തത്തിൽ മെസ്സി പ്രകടിപ്പിച്ച സന്തോഷം വളരെ മനോഹരമാണ്. ഒരു കൊച്ചു കുട്ടിയെപ്പോലെ മെസ്സി തുള്ളിച്ചാടുന്നതിന്റെ വീഡിയോ വളരെയധികം വൈറലാണ്. ഏത് വിജയവും ഏത് കിരീടവും വളരെ സന്തോഷത്തോടുകൂടിയാണ് മെസ്സി ആഘോഷിക്കുന്നത്.മെസ്സി മനസ്സ് തുറന്ന് സന്തോഷിക്കുന്നു,അദ്ദേഹം വളരെ ഹാപ്പിയാണ് എന്നതിന്റെ തെളിവുകളാണ് ഇത്.

ഇന്റർ മയാമിയിൽ എത്തിയിട്ട് കേവലം ഒരു മാസം മാത്രമാണ് പിന്നിടുന്നത്.സഹതാരങ്ങളുടെ പ്രിയപ്പെട്ട താരമായി മാറാൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്.കിരീടം നേടിയതിനു ശേഷം മെസ്സിയെ വായുവിൽ എടുത്ത് ഉയർത്തുന്ന ഒരു കാഴ്ചയാണ് നമുക്ക് കാണാൻ കഴിഞ്ഞിട്ടുള്ളത്. ബാഴ്സയിലും അർജന്റീനയിലും കണ്ട കാഴ്ച ഇപ്പോൾ ഇന്റർമയാമിയിലും കാണുന്നു. സഹതാരങ്ങൾക്ക് അത്രയേറെ മെസ്സി പ്രിയപ്പെട്ടവനായി മാറിക്കഴിഞ്ഞു. അതിനേക്കാളുപരി സന്തോഷവാനാണ് ഇംഗ്ലീഷ് ലെജൻഡായ ഡേവിഡ് ബെക്കാം.

കിരീടം നേടിയതിനുശേഷം സന്തോഷത്തോടുകൂടി മെസ്സിയെ വാരിപ്പുണരുന്ന ബെക്കാമിനെ നമുക്ക് കാണാം.അദ്ദേഹം വളരെയധികം ഹാപ്പിയാണ്. തന്റെ ക്ലബ്ബിന് ഇത്രയും വലിയ ഒരു വളർച്ച ആദ്യം സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടാവില്ല.കിരീടം നേടിയതിനുശേഷം എല്ലാവരും ലയണൽ മെസ്സിക്കൊപ്പം കുടുംബവുമായി ഫോട്ടോയെടുക്കാനുള്ള തിരക്കിലാണ്. അതിന്റെ വീഡിയോകൾ ഒക്കെ വൈറലാണ്.പ്രതീക്ഷിച്ചതിനേക്കാൾ വലിയ ഇമ്പാക്ട് ആണ് മെസ്സി ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്.

inter miamiLionel MessiMLS
Comments (0)
Add Comment