അടുത്ത അമേരിക്കൻ ലീഗ് മത്സരത്തിൽ ഇന്റർ മയാമിയും ലോസ് ആഞ്ചലസ് എഫ്സിയും തമ്മിലാണ് ഏറ്റുമുട്ടുക.നാളെ രാവിലെയാണ് ഈ മത്സരം നടക്കുക.ഇന്റർ മയാമിക്ക് ഇത് എവേ മത്സരമാണ്. മികച്ച രീതിയിൽ കളിക്കുന്ന ലോസ് ആഞ്ചലസിനെ പരാജയപ്പെടുത്തുക എന്നത് ഇന്റർ മയാമിക്ക് ഒരല്പം ബുദ്ധിമുട്ടുള്ള ഒന്നായിരിക്കും.
ലയണൽ മെസ്സിയെ തടയേണ്ട ഉത്തരവാദിത്വം ഇറ്റാലിയൻ ഡിഫൻഡർ ആയ ജോർജിയോ കെല്ലിനിക്കാണ്.യുവന്റസിന്റെ ലെജൻഡ് ആണ് അദ്ദേഹം. ഒരുപാട് തവണ മെസിക്കെതിരെ കളിച്ചു പരിചയമുണ്ട്.തമാശയായി കൊണ്ട് ചില കാര്യങ്ങൾ അദ്ദേഹം പറഞ്ഞിട്ടുണ്ട്.മെസ്സിയോട് ഞാൻ ഒരുപാട് തവണ തോറ്റിരിക്കുന്നു എന്നാണ് കെല്ലിനി പറഞ്ഞത്.
മെസ്സി എന്താണ് എന്നത് എനിക്കറിയാം. അദ്ദേഹത്തിന്റെ കഴിവുകൾ എന്തൊക്കെയാണ് എന്നുള്ളത് വഴിയേ അമേരിക്കക്കാർക്ക് കൂടുതൽ മനസ്സിലാകും.ഞാൻ മെസ്സിക്കെതിരെ ഒരുപാട് തവണ തോറ്റിട്ടുണ്ട്.എനിക്ക് മെസ്സിക്കെതിരെ മോശം ഓർമ്മകൾ മാത്രമാണ് ഉള്ളത്. പക്ഷേ ഈ മത്സരത്തിൽ മെസ്സിയെ മാത്രം ഞങ്ങൾ ഫോക്കസ് ചെയ്യില്ല. ഇന്റർ മയാമിയെ തോൽപ്പിക്കാൻ ഞങ്ങൾക്ക് ഈ മത്സരത്തിൽ കഴിയും,കെല്ലിനി പറഞ്ഞു.
ലയണൽ മെസ്സി കളിച്ച ഒരു മത്സരത്തിൽ പരാജയപ്പെട്ടിട്ടില്ല എന്നത് ഇന്റർ മയാമിക്ക് സന്തോഷം നൽകുന്ന കാര്യമാണ്. മെസ്സി ആകെ കളിച്ചത് 10 മത്സരങ്ങളാണ്.11 ഗോളുകളും മൂന്ന് അസിസ്റ്റുകളും ആണ് മെസ്സി നേടിയത്.