സ്പാനിഷ് ക്ലബ്ബായ അത്ലറ്റിക്കോ മാഡ്രിഡിന് വേണ്ടി കളിച്ചിട്ടുള്ള ബ്രസീലിയൻ താരമാണ് ഫെലിപ്പെ ലൂയിസ്. മെസ്സി ബാഴ്സലോണയിൽ ആയിരുന്ന സമയത്ത് ഇരുവരും ഒരുപാട് തവണ നേർക്ക് നേർ ഏറ്റുമുട്ടിയിട്ടുണ്ട്.ഇദ്ദേഹം ഒരിക്കൽ വിവാദപരമായ ഒരു പ്രസ്താവന പറഞ്ഞിരുന്നു. അതായത് ലയണൽ മെസ്സിയെ ലാലിഗയും റഫറിമാരും സഹായിച്ചു കൊണ്ട് സംരക്ഷിക്കുന്നു എന്നായിരുന്നു ഇദ്ദേഹം ആരോപണം ഉയർത്തിയിരുന്നത്.
മെസ്സി മികച്ച താരമായതുകൊണ്ട് അദ്ദേഹത്തിന് പരിക്കേൽക്കാതിരിക്കാൻ ലാലിഗയും റഫറിമാരും പരമാവധി അദ്ദേഹത്തെ സഹായിച്ചു എന്നായിരുന്നു ലൂയിസ് പറഞ്ഞിരുന്നത്. ഈ സ്റ്റേറ്റ്മെന്റ് അന്ന് തന്നെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇതിന് സമാനമായ ഒരു സ്റ്റേറ്റ്മെന്റ് എംഎൽഎസിലെ ഒരു ടീമിന്റെ കോച്ച് ഇപ്പോൾ പറഞ്ഞിട്ടുണ്ട്. മെസ്സിക്ക് എംഎൽഎസിൽ റഫറിമാരിൽ നിന്നും ഒരു പ്രത്യേക പരിഗണന ലഭിക്കുമെന്നാണ് ഇദ്ദേഹം പറഞ്ഞത്.
The real "out of the box"#Messi𓃵
— 𝚂𝙾𝙻𝙰𝙲𝙴 (@joe_phantom3350) June 30, 2023
Credit: UEFA pic.twitter.com/ZG64eeqRIh
ബാസ്ക്കറ്റ് ബോളിൽ മൈക്കൽ ജോർദാന് ഇവിടെ പ്രത്യേക ട്രീറ്റ്മെന്റ് ലഭിച്ചിരുന്നു. അതേ ട്രീറ്റ്മെന്റ് തന്നെയായിരിക്കും ലയണൽ മെസ്സിക്ക് എംഎൽഎസിൽ ലഭിക്കുക. ഓരോ തവണയും റഫറിമാർ മെസ്സിക്ക് വേണ്ടി വിസിൽ മുഴക്കും,ഇംഗ്ലീഷ് മാധ്യമത്തോട് അൺനെയിംഡായ എംഎൽഎസ് കോച്ച് പറഞ്ഞു.