മെസ്സി ഇല്ലായിരുന്നുവെങ്കിൽ ഞങ്ങൾ കിരീടം നേടിയേനെ, ശൂന്യതയിൽ നിന്നാണ് മെസ്സി ആ ഗോൾ സൃഷ്ടിച്ചെടുത്തതെന്ന് നാഷ്‌വിൽ കോച്ച്.
ലീഗ്സ് കപ്പ് ഫൈനലിലും ഗോൾ നേടിക്കൊണ്ട് ഇന്റർ മയാമിയെ രക്ഷിച്ചെടുക്കാൻ ലയണൽ മെസ്സിക്ക് കഴിഞ്ഞിരുന്നു.മെസ്സി ഗോൾ നേടിയെങ്കിലും പിന്നീട് അവർ തിരിച്ചടിക്കുകയായിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിൽ ഇന്റർ മയാമി നാഷ്‌വില്ലിനെ തോൽപ്പിക്കുകയും കിരീടം നേടുകയും ചെയ്തു. ലയണൽ മെസ്സിയാണ് മയാമിക്ക് ഈ കിരീടം ലഭിക്കാൻ കാരണക്കാരൻ. എല്ലാ മത്സരങ്ങളിലും മെസ്സി ഗോൾ കണ്ടെത്തിയിരുന്നു.
മത്സരത്തിനു മുന്നേ നാഷ്‌വിൽ എസിയുടെ കോച്ച് മെസ്സിയെ പറ്റി സംസാരിച്ചിരുന്നു. തങ്ങളുടെ ഡ്രസ്സിംഗ് റൂമിലുള്ള ആരും തന്നെ മെസ്സിയെ ഭയക്കുന്നില്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. എന്നാൽ കിരീടം കൈവിട്ടു പോയതിന് പിന്നാലെ അദ്ദേഹം മെസ്സിയെ പ്രശംസിച്ചു. മെസ്സി ഇല്ലായിരുന്നുവെങ്കിൽ ഞങ്ങൾ കിരീടം നേടുമായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.
ലയണൽ മെസ്സി കളിക്കുന്നത് ഞാൻ നേരിട്ട് കാണുന്നത് ആദ്യമായിട്ടാണ്.ചില സമയങ്ങളിൽ നമുക്ക് അദ്ദേഹത്തെ തടയാൻ കഴിയില്ല.ചില സമയങ്ങളിൽ അസാധ്യമായ കാര്യങ്ങൾ അദ്ദേഹം ചെയ്യും.ശൂന്യതയിൽ നിന്നാണ് മെസ്സി ആ ഗോൾ നേടിയത്.മെസ്സി അവരുടെ ടീമിൽ ഇല്ലായിരുന്നുവെങ്കിൽ ഞങ്ങൾ ഇന്ന് വിജയിക്കുമായിരുന്നു, ഇതാണ് എതിർ ടീമിന്റെ കോച്ച് പറഞ്ഞത്.
ലയണൽ മെസ്സി കാരണം തന്നെയാണ് ഇന്റർ മയാമിയിൽ ഈ മാറ്റങ്ങൾ എല്ലാം ഉണ്ടായിട്ടുള്ളത്. മെസ്സി വരുന്നതിനു മുന്നേ ആറുമത്സരങ്ങൾ കളിച്ച മയാമി ഒരു മത്സരം പോലും വിജയിച്ചിരുന്നില്ല.മെസ്സി വന്നതിനുശേഷം കളിച്ച ഏഴ് മത്സരങ്ങളിലും മയാമി വിജയിക്കുകയും കിരീടം നേടുകയും ചെയ്തു.