മാർവ്വലിനോടുള്ള ഇഷ്ടം അവസാനിക്കുന്നില്ല,പ്രിയപ്പെട്ട മക്കൾക്ക് വേണ്ടി പുതിയ സെലിബ്രേഷനുമായി ലിയോ മെസ്സി.
ഇന്ന് നടന്ന മത്സരത്തിൽ ഇന്റർ മിയാമി 4-0 എന്ന സ്കോറിനാണ് വിജയിച്ചത്.ലീഗ്സ് കപ്പ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഷാർലോറ്റ് എഫ്സിയെയായിരുന്നു അവർ തോൽപ്പിച്ചിരുന്നത്.ക്യാപ്റ്റൻ ലിയോ മെസ്സി ഈ മത്സരത്തിലും ഗോളടിച്ചു. മത്സരത്തിന്റെ 86ആം മിനിട്ടിൽ കമ്പാനയുടെ അസിസ്റ്റിൽ നിന്നായിരുന്നു മെസ്സിയുടെ ഗോൾ വന്നത്.
മെസ്സി തന്നെയായിരുന്നു ആ നീക്കം തുടങ്ങിവെച്ചത്. പിന്നാലെ ലയണൽ മെസ്സി മറ്റൊരു സെലിബ്രേഷൻ നടത്തി. പ്രശസ്ത മാർവൽ സൂപ്പർ ഹീറോയായ സ്പൈഡർമാനെ അനുകരിച്ചു കൊണ്ടുള്ള ഒരു സെലിബ്രേഷനാണ് ലിയോ മെസ്സി നടത്തിയിട്ടുള്ളത്. മാർവൽ സൂപ്പർ ഹീറോകളെ അനുകരിച്ചുകൊണ്ട് സെലിബ്രേഷൻ നടത്തുന്നത് മെസ്സി ആദ്യമായിട്ടല്ല.മൂന്ന് തവണ ഇതിനോടകം തന്നെ വ്യത്യസ്ത സെലിബ്രേഷനുകൾ മെസ്സി നടത്തിക്കഴിഞ്ഞു.
ആദ്യം എന്ന കഥാപാത്രത്തെ അനുകരിച്ചു കൊണ്ടുള്ള സെലിബ്രേഷനായിരുന്നു മെസ്സി നടത്തിയിരുന്നത്. പലതരത്തിലുള്ള വ്യാഖ്യാനങ്ങൾ വന്നിരുന്നുവെങ്കിലും തോറിനെയാണ് അനുകരിച്ചതെന്ന് അദ്ദേഹത്തിന്റെ ഭാര്യയായ അന്റോനെല സ്ഥിരീകരിക്കുകയായിരുന്നു.പിന്നീട് ബ്ലാക്ക് പാന്തറിനെ ലയണൽ മെസ്സി അനുകരിച്ചു. ഇതിനുശേഷമാണ് ഏറ്റവും പ്രശസ്തമായ സ്പൈഡർമാനെ കൂടി മെസ്സി അനുകരിച്ചിട്ടുള്ളത്.
🕸️ أفضل لاعب في التاريخ 🕸️ pic.twitter.com/UhdCcat9ZJ
— Messi Xtra (@M30Xtra) August 12, 2023
തന്റെ 3 ആൺകുട്ടികളെ നോക്കി കൊണ്ടാണ് മെസ്സി ഈ സെലിബ്രേഷനുകൾ എല്ലാം തന്നെ നടത്തിയിട്ടുള്ളത്. അവർക്ക് വേണ്ടിയാണ് മെസ്സി ഈ സെലിബ്രേഷനുകൾ അനുകരിക്കാറുള്ളത്.മാർവൽ കഥാപാത്രങ്ങളെ വളരെയധികം ഇഷ്ടപ്പെടുന്നവരാണ് മെസ്സിയുടെ മക്കൾ. ഇതിനാലാണ് ഈ കഥാപാത്രങ്ങളെ മെസ്സി അനുകരിക്കാറുള്ളത്.ഇത് മാർവലിനും ഗുണം ചെയ്യുന്ന കാര്യമാണ്.