മെസ്സിയെ തടയാൻ അയ്യായ്യിരത്തോളം കോച്ചുമാർ ശ്രമിച്ചു,അവരെക്കൊണ്ട് സാധിക്കാത്തതാണോ എന്നെക്കൊണ്ട് സാധിക്കുമെന്ന് കരുതുന്നത് :ഫൈനലിലെ കോച്ച്.

ലയണൽ മെസ്സി കഴിഞ്ഞ കുറച്ചു മത്സരങ്ങളിലായി വിശ്രമത്തിലാണ്. മെസ്സിക്ക് മസിലിന് പ്രശ്നങ്ങളുണ്ട്.ഒരുപാട് മത്സരങ്ങൾ തുടർച്ചയായി കളിച്ചതിനാൽ മെസ്സി ക്ഷീണിതനാണ്. അതുകൊണ്ടുതന്നെ ഇന്റർ മയാമിക്ക് വേണ്ടിയുള്ള ചില മത്സരങ്ങളിൽ മെസ്സി വിശ്രമം എടുത്തിരുന്നു.പക്ഷേ ഇനി ഫൈനൽ മത്സരമാണ്.

ലീഗ്സ് കപ്പ് ഇന്റർ മയാമിക്ക് നേടിക്കൊടുത്ത മെസ്സിക്ക് ഒരു കിരീടം കൂടി ഇന്റർ മയാമിക്ക് നേടിക്കൊടുക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. ഓപ്പൺ കപ്പിന്റെ ഫൈനൽ മത്സരത്തിൽ ഹൂസ്റ്റൻ ഡൈനാമോ എന്ന ക്ലബ്ബിനെയാണ് ഇന്റർ മയാമി നേരിടുന്നത്. ഇന്ററിന്റെ സ്റ്റേഡിയത്തിൽ വെച്ച് തന്നെ നടക്കുന്ന മത്സരത്തിൽ വിജയിച്ചാൽ ഒരു കിരീടം കൂടി നേടാൻ കഴിയും.

ഹൂസ്റ്റൻ ഡൈനാമോയുടെ കോച്ച് ബെൻ ഒൽസനാണ്. ഈ ഫൈനലുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തിൽ ലയണൽ മെസ്സിയെ എങ്ങനെ തടയാനാണ് പ്ലാൻ എന്ന് ഈ കോച്ചിനോട് ചോദിച്ചിരുന്നു. വിചിത്രമായ രീതിയിലാണ് അദ്ദേഹം റിപ്ലൈ നൽകിയത്. അയ്യായിരത്തോളം വരുന്ന കോച്ച്മാർ ശ്രമിച്ചിട്ടും നടക്കാത്തത് എന്നെക്കൊണ്ട് സാധിക്കുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ എന്നാണ് ഇദ്ദേഹം മറുപടി പറഞ്ഞത്.

എന്നെക്കാൾ കൂടുതൽ അനുഭവസമ്പത്തുള്ള അയ്യായിരത്തോളം വരുന്ന കോച്ചുമാർ ലയണൽ മെസ്സിയെ തടയാൻ വേണ്ടി ഇക്കാലയളവിൽ പരിശ്രമിച്ചിട്ടുണ്ട്.പക്ഷേ അവർക്കാർക്കും മെസ്സിയെ തടയാൻ കഴിഞ്ഞിട്ടില്ല. എന്നിട്ടാണോ എനിക്ക്? മെസ്സിയെ തടയാൻ ഒരു പ്ലാനുമില്ല. അങ്ങനെ എന്തെങ്കിലും പ്ലാൻ ഉണ്ടെങ്കിൽ അത് നിങ്ങളോട് വെളിപ്പെടുത്താൻ ഉദ്ദേശവുമില്ല,ഹൂസ്റ്റൻ ഡൈനാമോയുടെ കോച്ച് പറഞ്ഞു.

ലയണൽ മെസ്സി ഈ മത്സരത്തിൽ പങ്കെടുക്കുമെന്ന് തന്നെയാണ് പത്രപ്രവർത്തകർ കണ്ടെത്തിയിട്ടുള്ളത്. മെസ്സിക്ക് സ്റ്റാർട്ട് ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും അദ്ദേഹം ബെഞ്ചിൽ നിന്നെങ്കിലും വരും.മറ്റൊരു മികവുറ്റ പ്രകടനം നടത്തി കിരീടത്തിലേക്ക് ടീമിനെ നയിക്കാൻ മെസ്സിക്ക് കഴിഞ്ഞാൽ അത് വലിയ ഒരു നേട്ടം തന്നെയായിരിക്കും.

inter miamiLionel Messi
Comments (0)
Add Comment