മെസ്സിയെ നോക്കുന്ന നോട്ടം കണ്ടോ,തന്നെ പോലും ഇങ്ങനെ നോക്കിയിട്ടില്ലെന്ന് ഭാര്യയുടെ കമന്റ്.
ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും മെസ്സിയെ ഇഷ്ടപ്പെടുകയും ആരാധിക്കുകയും ഒരുപാട് ആരാധകരുണ്ട്. ലയണൽ മെസ്സി എവിടെപ്പോയാലും അദ്ദേഹത്തെ തിരിച്ചറിയാത്തവരായി ആരുമില്ല. കൂടുതൽ സ്വകാര്യ ജീവിതം നയിക്കാൻ വേണ്ടിയായിരുന്നു മെസ്സി ഇന്റർ മയാമിയിൽ എത്തിയിരുന്നത്.എന്നാൽ മയാമിലും മെസ്സിക്ക് രക്ഷയില്ല. പുറത്തേക്കിറങ്ങിയാൽ ആരാധക കൂട്ടം അദ്ദേഹത്തെ വളയുന്നതാണ് കാണാൻ കഴിയുക.
ഇന്റർമയാമി താരങ്ങൾ മാത്രമല്ല,മറ്റുള്ള അമേരിക്കൻ ക്ലബ്ബുകളിലെ താരങ്ങളും പരിശീലകരുമെല്ലാം ലയണൽ മെസ്സിയെ ഇഷ്ടപ്പെടുന്നുണ്ട്. മത്സരം അവസാനിച്ചാൽ ഉടൻ എല്ലാവരും മെസ്സിക്കൊപ്പം ഫോട്ടോസ് എടുക്കാറുണ്ട്.അതവർ ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലുമൊക്കെ ഷെയർ ചെയ്യാറുമുണ്ട്. അത്തരത്തിലുള്ള ഒരു കാര്യം ഫിലാഡൽഫിയയുടെ താരമായ ഡാനിയൽ ഗസ്ഡാഗ് ചെയ്തിട്ടുണ്ട്.
El húngaro Dániel Gazdag cumplió su sueño de conocer a Messi, y así reaccionó su esposa 🤣 pic.twitter.com/GJmSG1iWzA
— TNT Sports Argentina (@TNTSportsAR) August 18, 2023
മെസ്സിയുടെ മുഖത്തേക്ക് ഇഷ്ടത്തോട് കൂടിയും ആരാധനയോടെ കൂടിയും നോക്കുന്ന ഒരു ഫോട്ടോ അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. അദ്ദേഹത്തിന്റെ വൈഫിന്റെ കമന്റാണ് ഇതിൽ ശ്രദ്ധേയമായത്.എന്നെ പോലും അദ്ദേഹം ഇങ്ങനെ നോക്കിയിട്ടില്ല എന്നാണ് അവർ കമന്റ് ചെയ്തിട്ടുള്ളത്.തമാശരൂപേണയാണ് അവർ കമന്റ് ചെയ്തിരിക്കുന്നത്. ചിരിക്കുന്ന ഇമോജികളും കൂടെയുണ്ട്.
ചുരുങ്ങിയ കാലം കൊണ്ട് തന്നെ മെസ്സി അമേരിക്കയിലെ എല്ലാവർക്കും പ്രിയപ്പെട്ടവനായി മാറിയിട്ടുണ്ട്.മെസ്സി വന്നതോടുകൂടി എംഎൽഎസ് എല്ലാ മേഖലയിലും വളർന്നുകൊണ്ടിരിക്കുകയാണ്.