8 മത്സരങ്ങളിൽ നിന്ന് 13 ഗോൾ കോൺട്രിബ്യൂഷൻസ്, ഒരു കിരീടവും ഗോൾഡൻ ബൂട്ടും ബോളും,അമേരിക്കയിൽ മെസ്സിയുടെ ആറാട്ട്.

ലയണൽ മെസ്സി ഇന്റർ മയാമിയിലേക്ക് വരുമ്പോൾ ആ ക്ലബ്ബിന്റെ അവസ്ഥ വളരെ പരിതാപകരമായിരുന്നു.മത്സരങ്ങൾ വിജയിക്കാൻ അവർ വളരെയധികം ബുദ്ധിമുട്ടിയിരുന്നു.അവസാനത്തെ 11 ലീഗ് മത്സരങ്ങളിൽ ഒന്നിൽ പോലും വിജയിച്ചിരുന്നില്ല.മെസ്സി കളിക്കുന്നതിനു മുന്നേയുള്ള ആറുമത്സരങ്ങളിൽ ഒന്നിൽ പോലും അവർ വിജയിച്ചിരുന്നില്ല.അങ്ങനെ എല്ലാംകൊണ്ടും ബുദ്ധിമുട്ടിലായിരുന്ന ഒരു ടീം അത്ഭുതകരമായ വളർച്ചയാണ് ഇപ്പോൾ കൈവരിച്ചിരിക്കുന്നത്.

അതിന് കാരണക്കാരൻ ലയണൽ മെസ്സി തന്നെയാണ്. മെസ്സിയുടെ മികവിൽ അവർ ലീഗ്സ് കപ്പ് കിരീടം നേടിയിട്ടുണ്ട്. മാത്രമല്ല ഓപ്പൺ കപ്പിന്റെ ഫൈനലിൽ എത്താൻ ഇപ്പോൾ ഇന്റർ മയാമിക്ക് കഴിഞ്ഞിട്ടുണ്ട്. അതിലും മെസ്സിയുടെ പങ്കാളിത്തമുണ്ട്. സെമിഫൈനലിൽ സിൻസിനാറ്റിക്കെതിരെ രണ്ട് അസിസ്റ്റുകളാണ് ലയണൽ മെസ്സി നേടിയിരുന്നത്.

മെസ്സിയുടെ ഇന്റർ മയാമിക്ക് വേണ്ടിയുള്ള കണക്കുകൾ അമ്പരപ്പിക്കുന്നതാണ്.8 മത്സരങ്ങളാണ് ക്ലബ്ബ് മെസ്സിക്കൊപ്പം കളിച്ചിട്ടുള്ളത്. 8 മത്സരങ്ങളിലും ഇന്റർമയാമി വിജയിച്ചു. ഇതിൽനിന്ന് ലയണൽ മെസ്സി നേടിയ ഗോൾ പങ്കാളിത്തം 13 ആണ്.അതായത് 10 ഗോളുകളും മൂന്ന് അസിസ്റ്റുകളും. കൂടാതെ പല മത്സരങ്ങളിലും മാൻ ഓഫ് ദി മാച്ച് മെസ്സിയായിരുന്നു.

ലീഗ്സ് കപ്പ് കിരീടം മെസ്സി നേടി.ഓപ്പൺ കപ്പിന്റെ ഫൈനലിൽ എത്തിയിട്ടുണ്ട്.അതായത് ചെറിയ കാലയളവിനുള്ളിൽ തന്നെ രണ്ടു ഫൈനലുകൾ. മാത്രമല്ല ലീഗ്സ് കപ്പിലെ ഗോൾഡൻ ബൂട്ടും ഗോൾഡൻ ബോളും നേടിയ ലയണൽ മെസ്സിയാണ്. അങ്ങനെ എല്ലാവിധത്തിലും സംഹാരതാണ്ഡവമാടുന്ന മെസ്സിയെയാണ് നമുക്ക് ഇപ്പോൾ ഇന്റർ മയാമിയിൽ കാണാൻ സാധിക്കുന്നത്.അടുത്ത മാസമാണ് ഓപ്പൺ കപ്പിന്റെ ഫൈനൽ മത്സരം നടക്കുക.

inter miamiLionel Messi
Comments (0)
Add Comment