മെസ്സിക്ക് നേരെ ബോട്ടിലേറ്, രക്ഷപ്പെട്ടത് തലനാരിഴക്ക്, പ്രതിഷേധം ശക്തം.

ലോസ് ആഞ്ചലസ് എഫ്സിയെ പരാജയപ്പെടുത്താൻ ഇന്റർ മയാമിക്ക് കഴിഞ്ഞിരുന്നു.3-1 എന്ന സ്കോറിനാണ് ഇന്റർ മയാമി ആഞ്ചലസിൽ വെച്ചു കൊണ്ട് അവരെ തോൽപ്പിച്ചത്.സാധാരണ പോലെ ലയണൽ മെസ്സി മത്സരത്തിൽ മികച്ച രീതിയിൽ കളിച്ചു. രണ്ട് അസിസ്റ്റുകളാണ് അദ്ദേഹം സ്വന്തം പേരിലാക്കിയത്.

അമേരിക്കയിലെ സുരക്ഷ എപ്പോഴും വലിയ ചോദ്യമാണ്. പ്രത്യേകിച്ച് അമേരിക്കൻ ലീഗിൽ കളിക്കുന്ന താരങ്ങൾക്ക് വലിയ പ്രൊട്ടക്ഷൻ ഒന്നും ലഭിക്കാറില്ല. പക്ഷേ ലയണൽ മെസ്സി വന്നതോടുകൂടി പ്രൊട്ടക്ഷൻ വർദ്ധിപ്പിച്ചിരുന്നു.മെസ്സിക്ക് മാത്രമായി ഒരു ബോഡിഗാർഡിനെ ഇന്റർ മയാമി നിയമിക്കുകയും ചെയ്തിരുന്നു. സുരക്ഷയുടെ കാര്യത്തിൽ അത്രയധികം ആശങ്കകൾ ഉള്ളതുകൊണ്ടാണ് മെസ്സിക്ക് മാത്രമായി ഒരു ബോഡിഗാർഡിനെ നിയമിച്ചത്.

കഴിഞ്ഞ മത്സരത്തിനു ശേഷം ഡ്രസിങ് റൂമിലേക്ക് നടക്കുന്നതിനിടെ ലയണൽ മെസ്സിക്ക് നേരെ കുപ്പിയേറ് സംഭവിച്ചിട്ടുണ്ട്. ആരാധകർക്കിടയിൽ നിന്നാണ് ഒരു ബോട്ടിൽ മെസ്സിയെ ലക്ഷ്യമാക്കി പറന്നെത്തിയത്.എന്നാൽ മെസ്സി അതിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. ശ്രദ്ധയിൽപ്പെട്ട മെസ്സിയുടെ ബോഡിഗാർഡ് വളരെ വേഗത്തിൽ താരത്തെ മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്. മെസ്സിക്കെതിരെയുള്ള ഈ കുപ്പിയേറ് വലിയ വിവാദമായിട്ടുണ്ട്. ആരാധകർക്കെതിരെ നടപടി എടുക്കണം എന്ന പ്രതിഷേധം ഇപ്പോൾ ഉയരുന്നുണ്ട്.

താരങ്ങളുടെ സുരക്ഷ ഇനിയും വർദ്ധിപ്പിക്കണമെന്നും താരങ്ങൾക്കെതിരെ അതിക്രമങ്ങൾ നടത്തുന്ന ആരാധകർക്കെതിരെ കടുത്ത നടപടികൾ എടുക്കണമെന്നുമാണ് ഇപ്പോഴത്തെ ആവശ്യം എല്ലാം ചെറിയ മൈതാനങ്ങൾ ആയതിനാൽ ആരാധകർക്ക് ഗ്രൗണ്ടിലേക്ക് പ്രവേശിക്കാനൊക്കെ അമേരിക്കയിൽ എളുപ്പമാണ്. ലയണൽ മെസ്സി വരുന്നതിനു മുന്നേ തന്നെ സുരക്ഷയുടെ കാര്യത്തിൽ വലിയ ആശങ്കകൾ ഇവിടെയുണ്ടായിരുന്നു.

inter miamiLionel Messi
Comments (0)
Add Comment