നിരന്തരം മത്സരങ്ങൾ,അടുത്ത മത്സരത്തിൽ മെസ്സിക്ക് വിശ്രമം നൽകുമോ എന്നതിനോട് പ്രതികരിച്ച് ഇന്റർ മയാമി കോച്ച്.

ജൂലൈ 22 ആം തീയതിയാണ് ലയണൽ മെസ്സി ഇന്റർ മയാമിക്ക് വേണ്ടി അരങ്ങേറ്റം നടത്തിയത്. അതിനുശേഷം മയാമി കളിച്ച എല്ലാ മത്സരങ്ങളിലും മെസ്സിയും കളിച്ചിട്ടുണ്ട്. 7 മത്സരങ്ങളാണ് ഈ കാലയളവിൽ മെസ്സി കളിച്ചത്.തുടർച്ചയായ മത്സരങ്ങൾ മുഴുവൻ സമയവും കളിച്ചതിനാൽ ലയണൽ മെസ്സിക്ക് വിശ്രമം നൽകാൻ സാധ്യതയുണ്ട് എന്ന റിപ്പോർട്ടുകൾ വന്നിരുന്നു.പ്രത്യേകിച്ച് മെസ്സിയുടെ പ്രായം കൂടി പരിഗണിക്കേണ്ട ഒന്നാണ്.

ഇനി ഇന്റർമയാമി അടുത്ത മത്സരത്തിൽ സിൻസിനാറ്റിയെയാണ് നേരിടുക.യുഎസ് ഓപ്പൺ കപ്പിന്റെ സെമി ഫൈനൽ മത്സരത്തിലാണ് ഇന്റർ മയാമിയും സിൻസിനാറ്റിയും നേർക്കുനേർ വരുന്നത്.ഫൈനൽ ലക്ഷ്യമിട്ട് ഇറങ്ങുന്ന ഇന്റർ മയാമിക്ക് വേണ്ടി മെസ്സി കളിക്കുമോ എന്ന ചോദ്യം പരിശീലകനോട് ചോദിച്ചിരുന്നു. മെസ്സിക്ക് വിശ്രമം ആവശ്യമെങ്കിൽ നൽകുമെന്നും എന്നാൽ അടുത്ത മത്സരത്തിൽ മെസ്സി കളിക്കും എന്നുമാണ് കോച്ച് മാർട്ടിനോ പറഞ്ഞത്.

മെസ്സി തുടർച്ചയായി ഇതുവരെയുള്ള മത്സരങ്ങൾ എല്ലാം കളിച്ചു.തീർച്ചയായും ഒരു ഘട്ടത്തിൽ നാം അദ്ദേഹത്തിന് വിശ്രമം നൽകേണ്ടിവരും.പക്ഷേ അത് അടുത്ത മത്സരത്തിൽ ആയിരിക്കില്ല.തീർച്ചയായും മെസ്സി മത്സരത്തിൽ സ്റ്റാർട്ട് ചെയ്യും, മത്സരത്തിൽ പങ്കെടുക്കുക തന്നെ ചെയ്യും. അദ്ദേഹം വിശ്രമം ആവശ്യപ്പെടുന്നത് വരെ മെസ്സി കളിക്കും.തീർച്ചയായും അദ്ദേഹം കളിക്കാനും ടീമിനെ സഹായിക്കാനും ഇപ്പോൾ ആഗ്രഹിക്കുന്നുണ്ട്, കോച്ച് പറഞ്ഞു.

24ആം തീയതി പുലർച്ചയാണ് ഈ മത്സരം നടക്കുക. പിന്നീട് ഇരുപത്തിയേഴാം തീയതി എംഎൽഎസിൽ ന്യൂയോർക്ക് റെഡ് ബുൾസിനെതിരെ ഒരു മത്സരം മയാമി കളിക്കുന്നുണ്ട്. ഒരുപക്ഷേ ആ മത്സരത്തിൽ മെസ്സിക്ക് വിശ്രമം നൽകിയേക്കാം.

inter miamiLionel Messi
Comments (0)
Add Comment