ലയണൽ മെസ്സി ഇന്റർ മിയാമിയിലേക്ക് വന്ന സമയത്ത് പലവിധ വിലയിരുത്തലുകളും വന്നിരുന്നു. അമേരിക്കയിലെ പരിശീലകനായ വെയ്ൻ റൂണി തന്റെ നിരീക്ഷണം പറഞ്ഞിരുന്നു. അതായത് ലയണൽ മെസ്സിക്ക് കാര്യങ്ങൾ എളുപ്പമാവില്ലെന്നും അമേരിക്കയിൽ തുടക്കത്തിൽ ബുദ്ധിമുട്ടേണ്ടി വരുമെന്നായിരുന്നു റൂണി പറഞ്ഞിരുന്നത്. ഇത്തരത്തിലുള്ള അഭിപ്രായങ്ങൾ പല എതിർ താരങ്ങളും പറഞ്ഞിരുന്നു.
പക്ഷേ ലിയോ മെസ്സി അതിനെയെല്ലാം പ്രകടനം കൊണ്ട് മറികടന്നിട്ടുണ്ട്.മൂന്നേ മൂന്ന് മത്സരങ്ങൾ മാത്രം കളിച്ച മെസ്സി ആറ് ഗോളുകളിൽ കോൺട്രിബ്യൂട്ട് ചെയ്തു കഴിഞ്ഞു.5 ഗോളുകളും ഒരു അസിസ്റ്റുമാണ് മെസ്സിയുടെ നേട്ടം.ക്രൂസ് അസൂളിനെതിരെ ഒരു ഗോൾ നേടിയ മെസ്സി തൊട്ടടുത്ത മത്സരത്തിൽ അറ്റ്ലാന്റ യുണൈറ്റഡിനെതിരെ രണ്ടു ഗോളുകളും ഒരു അസിസ്റ്റും നേടി. ഏറ്റവും ഒടുവിൽ ഒർലാന്റോ സിറ്റിക്കെതിരെ 2 ഗോളുകളാണ് മെസ്സി നേടിയത്.
യഥാർത്ഥത്തിൽ മെസ്സിയുടെ ക്ലബ്ബ് കരിയറിൽ ഇങ്ങനെയൊരു മികച്ച തുടക്കം ബാഴ്സലോണയിലോ പിഎസ്ജിയിലൊ മെസ്സിക്ക് ലഭിച്ചിട്ടില്ല. അക്കാര്യത്തിൽ ഇന്റർമിയാമിയിലെ സ്റ്റാർട്ട് തന്നെയാണ്. ബാഴ്സലോണക്ക് വേണ്ടി മെസ്സി കളിച്ച ആദ്യ മൂന്നു മത്സരങ്ങളിൽ നിന്ന് ഗോളുകളോ അസിസ്റ്റുകളോ പിറന്നിരുന്നില്ല.പിഎസ്ജിക്ക് വേണ്ടി കളിച്ച ആദ്യ മൂന്നു മത്സരങ്ങളിൽ നിന്ന് ഒരു ഗോൾ മാത്രമാണ് മെസ്സിക്ക് നേടാൻ കഴിഞ്ഞിരുന്നത്.
ഇതുവച്ച് താരത്തെ ചെയ്യുമ്പോൾ ഇന്റർ മിയാമിയിൽ ഒരു അത്ഭുതകരമായ സ്റ്റാർട്ട് മെസ്സിക്ക് കിട്ടിയത്.ഈ മികവ് തുടർന്നു കൊണ്ടുപോവുക എന്ന വെല്ലുവിളിയാണ് ലയണൽ മെസ്സിയുടെ മുന്നിലുള്ളത്.എംഎൽഎസിൽ അവസാന സ്ഥാനത്ത് കിടക്കുന്ന ഇന്റർ മിയാമിക്ക് മുന്നോട്ടുവരണമെങ്കിൽ മെസ്സി തന്നെ കനിയണം.