മെസ്സിക്ക് വേണ്ടി എന്തും ചെയ്യുമെന്ന് ഇന്റർ മിയാമി സഹതാരം.
ലയണൽ മെസ്സി ഇന്റർ മിയാമിക്ക് വേണ്ടി കളിച്ചു തുടങ്ങിയിട്ടുണ്ട്. രണ്ടു മത്സരങ്ങൾ കളിച്ച മെസ്സി രണ്ടു മത്സരങ്ങളിലും കയ്യടി കരസ്ഥമാക്കുകയായിരുന്നു. ആദ്യമത്സരത്തിൽ ഫ്രീകിക്ക് ഗോൾ നേടിയ മെസ്സി രണ്ടാം മത്സരത്തിൽ രണ്ടു ഗോളുകളും ഒരു അസിസ്റ്റും നേടി. രണ്ട് മത്സരങ്ങളിലും ഇന്റർ മിയാമി വിജയിക്കുകയും ചെയ്തു.
ലയണൽ മെസ്സിയുടെ ഇന്റർമിയാമി സഹതാരമാണ് യാൻ മൊട്ട. ലയണൽ മെസ്സിക്ക് വേണ്ടി ഇന്റർമിയാമി സഹതാരങ്ങൾ പരമാവധി ഡെഡിക്കേറ്റ് ചെയ്തു നൽകുമെന്ന ഒരു ഉറപ്പ് മൊട്ട നൽകിയിട്ടുണ്ട്. മെസ്സി വിജയിക്കാൻ ആഗ്രഹിക്കുന്ന ഒരു താരമാണെന്നും അതുകൊണ്ടുതന്നെ അദ്ദേഹത്തിന് വേണ്ടി പരമാവധി ചെയ്യുമെന്നുമാണ് മൊട്ട പറഞ്ഞിട്ടുള്ളത്.
ഞങ്ങൾ എല്ലാ താരങ്ങളും പരമാവധി മികച്ച രീതിയിൽ കളിക്കും. കാരണം മെസ്സി എക്സലന്റ് ലെവലിൽ ഉള്ള ഒരു താരമാണ്. അതുകൊണ്ടുതന്നെ തീർച്ചയായും ഞങ്ങൾക്ക് അദ്ദേഹത്തിൽ നിന്നും പഠിക്കാനുണ്ട്.പരമാവധി ഞങ്ങൾ ഡെവലപ്പ് ചെയ്യണം.മെസ്സിക്ക് വേണ്ടി ഹൈ ലൈവൽ പെർഫോമൻസ് പുറത്തെടുക്കണം. ഏതറ്റം വരെയും പോകണം.വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ അദ്ദേഹത്തെ സഹായിക്കണം. മെസ്സി എപ്പോഴും വിജയിക്കാൻ ആഗ്രഹിക്കുന്ന ഒരു താരമാണ്. ഞങ്ങൾ അദ്ദേഹത്തെ സപ്പോർട്ട് ചെയ്യണം,യാൻ മൊട്ട പറഞ്ഞു.
ലീഗ്സ് കപ്പിൽ ഒർലാൻഡോ സിറ്റിക്കെതിരെയാണ് ഇന്റർമിയാമി കളിക്കുക.ഓഗസ്റ്റ് രണ്ടാം തീയതിയാണ് ഈ മത്സരം നടക്കുക.ഫ്ലോറിഡയിൽ ഉള്ള ക്ലബ്ബ് തന്നെയാണ് ഒർലാന്റോ സിറ്റി.