മെസ്സിയെ ആദ്യമായി നേരിടുന്നതിന്റെ ആവേശത്തിൽ അർജന്റൈൻ യുവതാരം, മെസ്സിയെ തടയാനാവുമെന്നുള്ള പ്രതീക്ഷ പറഞ്ഞ് താരം.
ലയണൽ മെസ്സിയുടെ അടുത്ത അങ്കം ഡല്ലാസ് എഫ്സിക്കെതിരെയാണ്.ലീഗ്സ് കപ്പിലെ പ്രീ ക്വാർട്ടറിലാണ് ഇന്റർ മിയാമിയും ഡല്ലാസ് എഫ്സിയും തമ്മിൽ ഏറ്റുമുട്ടുക. മെസ്സി തന്നെയാണ് ഡല്ലാസിന് ഭയം സൃഷ്ടിക്കുന്നത്. തിങ്കളാഴ്ച പുലർച്ചെ 5:30 നാണ് ഈ മത്സരം നടക്കുക.
എന്നാൽ മത്സരത്തിൽ ഡല്ലാസ് എഫ്സിക്ക് വേണ്ടി കളിക്കാൻ ഒരുങ്ങുകയാണ് അലൻ വെലാസ്ക്കൊ. 21 വയസ്സുള്ള ഇദ്ദേഹം അർജന്റീനക്കാരനാണ്.വിങ്ങറാണ്. മെസ്സിയെ ആദ്യമായി നേരിടുന്നതിന്റെ ആവേശത്തിലാണ് ഈ താരം. മെസ്സിയെ എപ്പോഴെങ്കിലും മാർക്ക് ചെയ്യാൻ കഴിയുമെന്നുള്ള ഒരു പ്രതീക്ഷയും ഇദ്ദേഹം പറഞ്ഞിട്ടുണ്ട്.
ഇത് എനിക്ക് മറക്കാനാവാത്ത ഒരു അനുഭവമായിരിക്കും. അദ്ദേഹത്തെ വ്യക്തിപരമായി നേരിട്ട് കാണാനുള്ള എന്റെ ആദ്യത്തെ അവസരമാണിത്. ഞാൻ അദ്ദേഹം കളിക്കുന്നത് സ്റ്റേഡിയത്തിൽ നിന്നുകൊണ്ട് കണ്ടിട്ടുണ്ട്.കളിക്കളത്തിൽ അദ്ദേഹത്തെ കാണാൻ ഭാഗ്യം കിട്ടിയിട്ടില്ല. മത്സരത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തിൽ അദ്ദേഹത്തെ മാർക്ക് ചെയ്യാൻ കഴിയുമെന്നാണ് എന്റെ പ്രതീക്ഷ. എല്ലാ താരങ്ങളും ഉണ്ടായിരുന്നുവെന്ന് ആഗ്രഹിക്കുന്ന കഴിവുകൾ എല്ലാം മെസ്സിക്ക് ഗിഫ്റ്റ് ആയി കൊണ്ട് ലഭിച്ചിട്ടുണ്ട്.എപ്പോഴും മികച്ചതാവാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് മെസ്സി.എപ്പോഴും മികച്ചത് മെസ്സി തന്നെയാണ്,അലൻ പറഞ്ഞു.
മെസ്സി ഇപ്പോൾ മാരക ഫോമിലാണ്. മൂന്ന് മത്സരങ്ങളിലും വിജയിപ്പിക്കാൻ കഴിഞ്ഞു. 6 ഗോളുകളിൽ കോൺട്രിബ്യൂട്ട് ചെയ്തു കഴിഞ്ഞു. മെസ്സിയെ തടയാൻ സാധിച്ചാൽ ഡല്ലാസ് എഫ്സിക്ക് ഈ മത്സരത്തിൽ വലിയ സാധ്യതയുണ്ടാവും.